Latest NewsNewsBusiness

കിഡ്സ് സേവിംഗ്സ് അക്കൗണ്ടുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, സവിശേഷതകൾ അറിയാം

കുട്ടികളുടെ ജനനത്തോടെ രക്ഷിതാക്കൾക്ക് കിഡ്സ് സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ സാധിക്കും

കുട്ടികൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്ന കിഡ്സ് സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. കുട്ടികളിൽ സമ്പാദ്യ ശീലം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ സേവിംഗ്സ് അക്കൗണ്ടിന് ബാങ്ക് രൂപം നൽകിയത്. എസ്ഐബി ജൻ നെക്സ്റ്റ് കിഡ്സ് സേവിംഗ്സ് അക്കൗണ്ട് മുഖാന്തരം രക്ഷിതാക്കൾക്ക് കുട്ടികൾക്ക് വേണ്ടി പണം സ്വരൂപിക്കാൻ കഴിയും. കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്നത് വരെയാണ് രക്ഷിതാക്കൾക്ക് പണം നിക്ഷേപിക്കാൻ സാധിക്കുക.

കുട്ടികളുടെ ജനനത്തോടെ രക്ഷിതാക്കൾക്ക് കിഡ്സ് സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ സാധിക്കും. അതേസമയം, കുട്ടികൾക്ക് 10 വയസ് പൂർത്തിയായാൽ സ്വന്തമായി അക്കൗണ്ട് പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ്. കുട്ടികളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ഇ- ലോക്ക് ഫീച്ചറും ഉൾക്കൊള്ളിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനും, തടസങ്ങൾ ഇല്ലാതെ പണം നിക്ഷേപിക്കാൻ ഓട്ടോ ഡബിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എല്ലാ ശാഖകളിലും ഈ സേവനം ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കൾക്കും, പുതിയ ഉപഭോക്താക്കൾക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും.

Also Read: അസോസിയേറ്റഡ് പ്രൊഫസറാകാൻ പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നു: പ്രതികരണവുമായി ആർ ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button