Latest NewsNewsBusiness

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വിദഗ്ധ പരിചരണം, ടെലി ഹെൽത്ത് പ്ലാറ്റ്ഫോം ഉടൻ പ്രവർത്തനമാരംഭിക്കും

ഓരോ കുട്ടിയുടെയും മാനസിക നിലയ്ക്ക് അനുസൃതമായാണ് വിദഗ്ധ പരിശീലനവും ചികിത്സയും ഉറപ്പുവരുത്തുക

തിരുവനന്തപുരം: ഓട്ടിസം, ശാരീരിക വൈകല്യങ്ങൾ, മാനസിക വെല്ലുവിളികൾ എന്നിവ നേരിടുന്ന കുട്ടികൾക്കായി പ്രത്യേകം പരിചരണം ഒരുക്കുന്നു. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിചരണം, പരിശീലനം എന്നിവ ലഭ്യമാക്കുന്ന ടെലി ഹെൽത്ത് പ്ലാറ്റ്ഫോമാണ് നിലവിൽ വരുന്നത്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ഏകോപിപ്പിച്ച് ഊർജ്ജസ്വലരാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐബിഐഎൽ സൊല്യൂഷനും, അമേരിക്കയിലെ ഒക്ലഹോമയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റും ചേർന്നാണ് ടെലി ഹെൽത്ത് പ്ലാറ്റ്ഫോമിന് നേതൃത്വം നൽകുന്നത്.

ഈ പ്ലാറ്റ്ഫോം മുഖാന്തരം രജിസ്റ്റർ ചെയ്യുന്ന കുട്ടികളുടെ വിശദാംശങ്ങൾ പരിശോധിച്ചതിനുശേഷമാണ് ഓരോ കുട്ടിക്കും പ്രത്യേകം ആവശ്യമായിട്ടുള്ള ടൂൾ കിറ്റുകൾ ലഭ്യമാക്കുന്നത്. കൂടാതെ, ഓരോ കുട്ടിയുടെയും മാനസിക നിലയ്ക്ക് അനുസൃതമായാണ് വിദഗ്ധ പരിശീലനവും ചികിത്സയും ഉറപ്പുവരുത്തുക. വീടിന്റെ അന്തരീക്ഷത്തിൽ കൂടുതൽ സുരക്ഷയോടെയാണ് ചികിത്സാ രീതികൾ നടപ്പാക്കുക. ഗാർഡിയൻ ആർ, ഗാർഡിയൻ പിഎം എന്ന പേരിലുള്ള ടെലിഹെൽത്ത് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിന്റെ സേവനം ഒരു വർഷത്തിനകം ഇന്ത്യയിലുടനീളം ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.

Also Read: ആ​ൺ​കു​ട്ടി​ക​ൾക്കും പെ​ൺ​കു​ട്ടി​കൾക്കും പീ​ഡനം : ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button