NewsMobile PhoneTechnology

വൺപ്ലസ് 10 പ്ലസ്: ഓഫർ വിലയിൽ വാങ്ങാൻ അവസരം

6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് 10 പ്ലസ് ഓഫർ വിലയിൽ വാങ്ങാൻ അവസരം. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ മുഖാന്തരമാണ് ഓഫർ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. മറ്റ് ഫീച്ചറുകൾ പരിചയപ്പെടാം.

6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 80 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: അമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ വിഷമം, വിഷാദത്തില്‍ നിന്ന് മുക്തി നേടാന്‍ കൗമാരക്കാരന്‍ എത്തിയത് ഐഎസിലെ ചാവേര്‍ ആകാന്‍

48 മെഗാപിക്സൽ, 50 മെഗാപിക്സൽ, 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button