KeralaLatest NewsNews

പ്രിയാ വര്‍ഗീസിന് തിരിച്ചടി, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച പ്രിയാ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു

 

കണ്ണൂര്‍ : പ്രിയാ വര്‍ഗീസിന് വീണ്ടും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും തിരിച്ചടി. അസോസിയേറ്റ് പ്രൊഫസറാകാന്‍ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി കണ്ടെത്തലിനെതിരെ അപ്പീല്‍ പോകില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല തീരുമാനം അറിയിച്ചു. അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം ചേരാനും സര്‍വകലാശാല തീരുമാനിച്ചു.

Read Also: കുത്തനെ ഇടിഞ്ഞ് തക്കാളി വില; തമിഴ്‌നാട് അതിര്‍ത്തിയില്‍ തക്കാളി കര്‍ഷകര്‍ പ്രതിഷേധത്തില്‍

റാങ്ക് പട്ടിക റദ്ദാക്കി പുനഃക്രമീകരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഒറ്റയടിക്ക് റാങ്ക് പട്ടിക പരിഷ്‌കരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കണ്ണൂര്‍ സര്‍വകലാശാല. റാങ്ക് പാട്ടികയിലുള്ളവരുടെ യോഗ്യതകള്‍ സസൂക്ഷ്മം പരിശോധിക്കും. അദ്ധ്യാപന പരിചയവും ഗവേഷണ പ്രബന്ധങ്ങളും സമയമെടുത്ത് വിശകലനം ചെയ്യാനും സര്‍വകലാശാല തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ത്തത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച പ്രിയാ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായിരുന്ന പ്രിയാ വര്‍ഗീസിന്റെ നിയമനം റദ്ദായി. കോടതി വിധിയെ മാനിക്കുന്നുവെന്നും നിയമോപദേശം തേടിയ ശേഷം അടുത്ത നടപടികള്‍ ഉണ്ടാകുമെന്നുമാണ് ഇക്കാര്യത്തില്‍ പ്രിയാ വര്‍ഗീസ് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button