ErnakulamLatest NewsKeralaNattuvarthaNewsCrime

കൊച്ചിയില്‍ ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു: നാല് പേര്‍ പിടിയിൽ

കൊച്ചി: മോഡലായ യുവതിയെ കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച കൊച്ചിയിലെ ബാറിലെത്തിയ യുവതി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹായത്തിനായി കാറില്‍ കയറ്റിയവരാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

പീഡനത്തിന് ഇരയായ യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയേയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.

ഉടുപ്പ് പോലുമില്ലാതെ കുട്ടിയെ നിലത്ത് കിടത്തി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം: കുഞ്ഞിന്റെ പുറത്ത് ചുള്ളിക്കമ്പുകളിട്ടു

കഴിഞ്ഞ ദിവസം ബാറിലെത്തിയ യുവതി കുഴഞ്ഞു വീണിരുന്നു. തുടർന്ന്, ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാക്കള്‍ യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി. കാറിനുള്ളില്‍ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായ യുവതിയെ പ്രതികൾ പിന്നീട് കാക്കനാട്ടെ വീടിന് സമീപം ഇറക്കിവിട്ടു. തുടര്‍ന്ന്, മോഡലിന്റെ സുഹൃത്ത് പോലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button