Latest NewsNewsBusiness

സംസ്ഥാനത്ത് വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി

കൊച്ചി: സംസ്ഥാനത്ത് വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ഭാനുപ്രതാപ് സിംഗ് വർമ്മ. എംഎസ്എംഇ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ എംഎസ്എംഇ ഡെവലപ്മെന്റ് ആന്റ് ഫെസിലിറ്റേഷൻ ഓഫീസും കൊച്ചി കപ്പൽശാലയും സംയുക്തമായാണ് ഇത്തവണ വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ, നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളായ സംരംഭകരെയും, മന്ത്രാലയത്തിന്റെ സീറോ ഡിഫക്ട് സീറോ എഫക്ട് പ്രകാരം ഗോൾഡ് സിൽവർ സർട്ടിഫിക്കറ്റ് ലഭിച്ചവരെയും ചടങ്ങിൽ ആദരിച്ചു.

‘രാജ്യത്ത് ഓരോ ഘട്ടത്തിലും തരംഗമായി മാറിയ ക്യാമ്പയിനാണ് മെയ്ക്ക് ഇൻ ഇന്ത്യ. ഈ ക്യാമ്പയിനിന്റെ വിജയത്തിൽ രാജ്യത്തെ എംഎസ്എംഇകൾ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രവർത്തന രംഗത്ത് നിരവധി മാറ്റങ്ങൾ നടപ്പാക്കാൻ എംഎസ്എംഇകൾക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്’, കേന്ദ്ര സഹമന്ത്രി ഭാനുപ്രതാപ് സിംഗ് വർമ്മ പറഞ്ഞു. ചടങ്ങിൽ ഹൈബി ഈഡൻ എംപി, പ്രതിരോധ മന്ത്രാലയ ഉപദേഷ്ടാവ് ലഫ്. ജനറൽ വനോദ് ഖണ്ടാരെ, കയർ ബോർഡ് ചെയർമാൻ ഡി. കുപ്പുരാമു, എംഎസ്എംഇ ജോയിന്റ് ഡയറക്ടർ പ്രകാശ് ജി.എസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Also Read: തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ രീതിയിൽ ഇഡ്ഡലി ഉണ്ടാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button