AlappuzhaKeralaNattuvarthaLatest NewsNews

വൈ​ദ്യു​തി ബ​ൾ​ബു​ക​ൾ കൊണ്ട് അ​ല​ങ്ക​രി​ക്കു​ന്ന​തി​നി​ടെ യു​വാ​വിന് ഷോ​ക്കേ​റ്റ് ദാരുണാന്ത്യം

ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ ത​റ​യി​ൽ ന​ന്ദ​കു​മാ​ർ (22) ആ​ണ് മ​രി​ച്ച​ത്

ഹ​രി​പ്പാ​ട്: വൈ​ദ്യു​തി ബ​ൾ​ബു​ക​ൾ കൊണ്ട് അ​ല​ങ്ക​രി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ ത​റ​യി​ൽ ന​ന്ദ​കു​മാ​ർ (22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വേ​ല​ഞ്ചി​റ​യ്ക്ക് പ​ടി​ഞ്ഞാ​റ് ആ​ന​വി​രു​ത്തി​ൽ കാ​വി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം നടന്നത്. മ​ണ്ഡ​ല​കാ​ല​ത്ത് കു​ത്തി​യോ​ട്ടം അ​വ​ത​രി​പ്പി​ക്കാ​റു​ള്ള സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന ന​ന്ദ​കു​മാ​ർ ഈ ​വ​ർ​ഷ​ത്തെ അ​ര​ങ്ങേ​റ്റ​ത്തി​നു മു​ന്നോ​ടി​യാ​യി കു​ത്തി​യോ​ട്ട സ്ഥ​ലം അ​ല​ങ്ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ആണ് അ​പ​ക​ടം സം​ഭ​വി​ച്ചത്.

Read Also : ഏറ്റവും പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്, ഡിസ്‌ലൈക്ക് ബട്ടൺ ഒഴിവാക്കും

ഷോക്കേറ്റ് നി​ല​ത്തുവീ​ണ ന​ന്ദ​കു​മാ​റി​നെ ഉ​ട​ൻ​ ത​ന്നെ സു​ഹൃ​ത്തു​ക്ക​ൾ വേ​ല​ഞ്ചി​റ​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. തു​ട​ർ​ന്ന്, കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും വഴിയാണ് മ​രണം സംഭവിച്ചത്.

മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ​പി​താ​വ് പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ. മാ​താ​വ്: വി​ജ​യ​കു​മാ​രി. ​രേ​വ​തി സ​ഹോ​ദ​രി​യാ​ണ്. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button