Latest NewsNewsBusiness

ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പുകളുടെ ഡൗൺലോഡിംഗിൽ വർദ്ധനവ്, കണക്കുകൾ പുറത്തുവിട്ട് ബാങ്ക് ഓഫ് ഇന്റർനാഷണൽ എക്സ്ചേഞ്ച്

ഏറ്റവും കൂടുതൽ ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പുകൾ ഡൗൺലോഡ് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്

ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് ജനപ്രീതി നേടിയതോടെ ശ്രദ്ധേയമായിരിക്കുകയാണ് ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകളും. ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് ഇന്റർനാഷണൽ എക്സ്ചേഞ്ച് ക്രിപ്റ്റോ എക്സ്ചേഞ്ച് അപ്ലിക്കേഷനുകളുടെ ഡൗൺലോഡിംഗ് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. 2015 മുതൽ 2022 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പുകളുടെ ഡൗൺലോഡിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത് യുഎസ് ആണ്. ഇക്കാലയളവിൽ 126.9 ദശലക്ഷം ഡൗൺലോഡുകളാണ് യുഎസിൽ നടന്നിട്ടുള്ളത്.

ഏറ്റവും കൂടുതൽ ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പുകൾ ഡൗൺലോഡ് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഇക്കാലയളവിൽ 31.7 ദശലക്ഷം ഡൗൺലോഡുകൾ ഇന്ത്യയിൽ നിന്നും ഉണ്ടായിട്ടുണ്ട്. 44.2 ദശലക്ഷം ഡൗൺലോഡുമായി തുർക്കിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ബ്രിട്ടൺ, ബ്രസീൽ, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ യഥാക്രമം നാല്, അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങൾ കൈവരിച്ചിട്ടുണ്ട്.

Also Read: പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ബ്ലൂഡാർട്ട്, കേരളത്തിലടക്കം ഔട്ട്ലെറ്റുകൾ തുറക്കാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button