KeralaLatest NewsNews

കൊച്ചിയിലെ കൂട്ടബലാത്സംഗം: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും

കൊച്ചി: കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. മദ്യലഹരിയിലാണ് മൂന്ന് യുവാക്കൾ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ മോഡൽ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ്, വിവേക്, നിധിൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്.

ബാറിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പ്രതികൾ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ബാർ ജീവനക്കാരുടെയും ബാറിൽ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button