ErnakulamKeralaNattuvarthaLatest NewsNews

സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ

തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ ജിന്റോ കുര്യനെ(36)യാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്

കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റിൽ. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ ജിന്റോ കുര്യനെ(36)യാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്.

2015-ലാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച് സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും തുടർന്ന്, ലൈംഗികമായി ഉപദ്രവിച്ച് ചാലക്കുടി റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു. എന്നാൽ, അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു. തുടർന്ന്, ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു.

Read Also : പ്രമേഹ രോഗികള്‍ ചക്കപ്പഴം കഴിക്കാന്‍ പാടില്ല : കാരണമിതാണ്

പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്‍റെ മേൽ നോട്ടത്തിൽ എസ് എച്ച് ഒ വിഎം കേഴ്സൻ, സബ് ഇൻസ്പെക്ടർ ഒ വി സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഏ ആർ ജയൻ, പി എം ഷമീർ, മാഹിൻ ഷാ, സി പി ഒ ബോബി ടി ഏല്യാസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button