Latest NewsNewsTechnology

ഖത്തർ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം, സേവനം നൽകാനൊരുങ്ങി ജിയോ സിനിമ ആപ്പ്

സൗജന്യ സ്ട്രീമിംഗ് ലഭിക്കുന്നതോടെ നിബന്ധനകൾ ഇല്ലാതെ തന്നെ എല്ലാ ടെലികോം ഉപഭോക്താക്കൾക്കും മത്സരങ്ങൾ കാണാൻ സാധിക്കാവുന്നതാണ്

ലോകമെങ്ങും ഫുട്ബോൾ ആരവങ്ങൾ നിറഞ്ഞതോടെ ആരാധകർക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, ഒടിടി വിപണിയിലെ അവസരങ്ങൾ മുന്നിൽ കണ്ടാണ് ജിയോ സിനിമ ആപ്പിലൂടെ വിയാകോം 18 ഖത്തർ ലോകകപ്പ് സൗജന്യമായി സംപ്രേഷണം ചെയ്യുന്നത്. ഇതാദ്യമായാണ് രാജ്യത്ത് സൗജന്യ സ്ട്രീമിംഗ് അനുവദിക്കുന്നത്.

സൗജന്യ സ്ട്രീമിംഗ് ലഭിക്കുന്നതോടെ നിബന്ധനകൾ ഇല്ലാതെ തന്നെ എല്ലാ ടെലികോം ഉപഭോക്താക്കൾക്കും മത്സരങ്ങൾ കാണാൻ സാധിക്കാവുന്നതാണ്. പ്രധാനമായും പരസ്യ വിപണിയെ ലക്ഷ്യമിട്ടാണ് ഇത്തരം സേവനങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്. ഏകദേശം 300 കോടിയോളം രൂപ പരസ്യ വരുമാനമായി ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Also Read: മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവം, എറണാകുളം എംജി റോഡിലെ ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം

റിലയൻസിന്റെ ടിവി18, വിയാകോം സിബിഎസ് എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം 18. ലോകകപ്പിന്റെ ടിവി ബ്രോഡ്കാസ്റ്റിംഗ് അവകാശം നേടിയിരിക്കുന്നത് വിയാകോം ആണ്. നിലവിൽ, വിയാകോമുമായി നിരവധി ബ്രാൻഡുകൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. മഹീന്ദ്ര, അമൂൽ, എസ്ബിഐ, ഇന്റൽ അടക്കമുള്ള ബ്രാൻഡുകളാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button