KeralaLatest NewsNews

സഞ്ചരിക്കുന്ന റേഷൻ കടകളെ സ്ഥിരം സംവിധാനമായി മാറ്റും: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സഞ്ചരിക്കുന്ന റേഷൻ കടകളെ സ്ഥിരം സംവിധാനമാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മാമലക്കണ്ടം എളംബ്ലാശേരിയിൽ ‘സഞ്ചരിക്കുന്ന റേഷൻകട’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ശശി തരൂർ വിഷയത്തിൽ പരാതിയുമായി എ കെ രാഘവൻ മുന്നോട്ടു പോകരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

ആദിവാസി സമൂഹം ഉൾപ്പെടെ കേരളത്തിൽ ആരും പട്ടിണി കിടക്കരുത് എന്നാണ് സർക്കാർ നയം. ആ നയത്തിൽ ഊന്നിയാണ് സഞ്ചരിക്കുന്ന റേഷൻ കട പോലുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. നിലവിൽ വിദൂര സ്ഥലങ്ങളിൽ വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കിയാണ് സഞ്ചരിക്കുന്ന റേഷൻ കടകൾ പ്രവർത്തിക്കുന്നത്. ആ സാഹചര്യം മാറി സ്വന്തം വാഹനങ്ങിലേക്ക് പ്രവർത്തനം മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സുതാര്യമായ പൊതുവിതരണ സംവിധാനമെന്ന നയമാണ് സർക്കാരിനുള്ളത്. സുതാര്യതയിലൂടെയെ വിശ്വാസ്യത ആർജ്ജിക്കാൻ കഴിയൂ. സമൂഹത്തിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്നവർക്ക് പ്രഥമ പരിഗണന നൽകിയാണ് സർക്കാർ മുൻപോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉൾവനത്തിലും, വിദൂര പ്രദേശങ്ങളിലും കഴിയുന്നവർക്ക് റേഷൻ സാധനങ്ങൾ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ പദ്ധതിയാണ് ‘സഞ്ചരിക്കുന്ന റേഷൻകട’. എളംബ്ലാശേരി ആദിവാസി ഊരിലെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണിത്. 216 ആദിവാസി കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച പ്രതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button