Latest NewsNewsBusiness

വിപണിയിലെ താരമാകാൻ റിയൽമി 10 പ്രോ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

6.72 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി 10 പ്രോ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫീച്ചറുകൾ പരിചയപ്പെടാം.

6.72 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്.

Also Read: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്: പതിനെട്ടാംപടി ചവിട്ടുന്നത് മണിക്കൂറില്‍ 24000 പേര്‍

108 മെഗാപിക്സൽ പ്രോലൈറ്റ് ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 65 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,00 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. റിയൽമി 10 പ്രോയുടെ വില ഏകദേശം 18,000 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button