Latest NewsKeralaNews

കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി സി.കെ ശ്രീധരൻ

കാസർഗോഡ്: കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെ.പി.സി.സി വൈസ് ചെയർമാൻ സി.കെ ശ്രീധരൻ.

ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരൻ വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരൻ കേസിൽ സി.പി.എം നേതാവ് പി മോഹനൻ ഒഴിവാക്കപ്പെട്ടത് സി.കെ ശ്രീധരന്റെ  സി.പി.എം ബന്ധം മൂലമെന്നായിരുന്നു സുധാകരന്റെ ആരോപണം. ഇന്നലെ കാസർഗോഡ് ചിറ്റാരിക്കാലിൽ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരൻ ആരോപണം ഉന്നയിച്ചത്.

സുധാകരൻ വിവരക്കേട് പറയുകയാണെന്ന് സികെ ശ്രീധരൻ പറഞ്ഞു. സുധാകരന്റെ പ്രസ്താവന അപകീർത്തികരവും സത്യവിരുദ്ധവും  അബദ്ധവുമാണെന്നും പ്രസ്താവനയിൽ കോടതിയലക്ഷ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്നും സി.കെ ശ്രീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button