CricketLatest NewsNewsSports

ന്യൂസിലന്‍ഡിനെതിരെ വെടിക്കെട്ട് സെഞ്ചുറി: സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ

ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് വിരാട് കോഹ്‌ലിയും മുൻ ഇന്ത്യൻ താരങ്ങളും. സൂര്യയെ പോലെ മറ്റൊരു താരമില്ലെന്നും അതിനാലാണ് അവൻ ലോകത്തിലെ ഏറ്റവും മികച്ചവനാകുന്നതെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘അവനെപ്പോല്ലെ മറ്റൊരാളില്ല, അതുകൊണ്ടാണ് അവന്‍ ലോകത്തിലെ ഏറ്റവും മികച്ചവനാകുന്നത്. കളി കാണാന്‍ കഴിഞ്ഞില്ല, പക്ഷെ എങ്കിലും എനിക്കറിയാം, ഇതും അവന്‍റെ മറ്റൊരു വീഡിയോ ഗെയിം ഇന്നിംഗ്സായിരിക്കുമെന്ന്’ കോഹ്ലി സോഷ്യൽ മീഡിയയിൽ കുറിച്ചു.

സൂര്യന്‍റെ ഇമോജിയും ബാറ്റുമിട്ടായിരുന്നു ഗൗതം ഗംഭീര്‍ പ്രശംസിച്ചത്. എന്നാൽ, ഈ സമയങ്ങളില്‍ ആകാശത്തിന് തീപിടിക്കും, അയാള്‍ അയാളുടേതായ ലീഗിലാണ് എന്നായിരുന്നു വീരേന്ദരര്‍ സെവാഗിന്‍റെ പ്രതികരണം. രാത്രിയും ആകാശത്തെ തീപിടിപ്പിക്കുന്ന സൂര്യ, എന്തൊരു പ്രകടനം എന്നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കർ ട്വിറ്ററിൽ കുറിച്ചു.

Read Also:- ‘ഖുറാൻ മറ്റു മതക്കാർക്ക് പഠിപ്പിച്ച് കൊടുക്കാൻ പാടില്ല’: ഒന്നാം സ്ഥാനം നേടിയ പാർവതിയെ വിമർശിച്ച് മതപണ്ഡിതൻ

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയ സെഞ്ചുറിയുമായി ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത് സൂര്യകുമാറായിരുന്നു. 51 പന്തില്‍ 111 റണ്‍സുമായി സൂര്യകുമാര്‍ പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യയുടെ മറ്റ് ബാറ്റ്സ്മാൻമാരെല്ലാം ചേര്‍ന്ന് നേടിയത് 69 പന്തില്‍ 69 റണ്‍സ് മാത്രം. ഈ വര്‍ഷം ടി20യില്‍ രണ്ടാം സെ‌ഞ്ചുറിയാണ് സൂര്യകുമാര്‍ നേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button