Life Style

ബ്യൂട്ടി പാര്‍ലറില്‍ പോകാതെ കാലുകള്‍ വീട്ടില്‍ തന്നെ പെഡിക്യൂര്‍ ചെയ്യാം

സൗന്ദര്യത്തിന്റെ ലക്ഷണങ്ങളില്‍ മുഖത്തിനും മുടിയ്ക്കുമൊപ്പം തന്നെ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കാല്‍പാദങ്ങളും. സൗന്ദര്യസംരക്ഷണത്തില്‍ അത്ര തന്നെ പ്രധാനമാണ് കാല്‍പാദങ്ങള്‍. ശരീരത്തിന്റെ ആകെ ഭാരം മുഴുവന്‍ താങ്ങുന്ന പാദങ്ങള്‍ ആരോഗ്യത്തോടെ പരിപാലിക്കണം. സൗന്ദര്യം വര്‍ദ്ധിപ്പിക്കുക എന്നതിലുപരി ആരോഗ്യം സംരക്ഷിക്കുകയാണ് കാല്‍പാദങ്ങള്‍ വൃത്തിയായി പരിപാലിക്കുന്നതിലൂടെ.

Read Also: ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ!

പാദ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് പെഡിക്യൂര്‍. ഇതിനായി എല്ലാവരും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുകയാണ് പതിവ്. പലര്‍ക്കും ഇത് സാധ്യമായെന്നു വരില്ല. കുറച്ചു സമയം കണ്ടെത്തിയാല്‍ വീട്ടിലിരുന്നും വളരെ ചിലവുകുറഞ്ഞരീതിയില്‍ പെഡിക്യൂര്‍ ചെയ്യാവുന്നതാണ്.

പെഡിക്യൂര്‍ ചെയ്യണ്ടേത് എങ്ങനെ?

ആദ്യം കാലില്‍ ഉള്ള പഴയ നെയില്‍ പോളീഷ് റിമൂവര്‍ ഉപയോഗിച്ച് കളഞ്ഞ ശേഷം കാല്‍ വൃത്തിയാക്കുക. നെയില്‍ കട്ടര്‍ അല്ലെങ്കില്‍ കോണ്‍ കട്ടര്‍ ഉപയോഗിച്ച് നഖം മുറിയ്ക്കാവുന്നതാണ്. തുടര്‍ന്ന് നെയില്‍ ഷെയിപര്‍ ഉപയോഗിച്ച് നഖങ്ങള്‍ ഉരച്ച് ഇഷ്ടമുള്ള ആകൃതി വരുത്താം. ഇതിനുശേഷം ചൂട് വെള്ളത്തില്‍ കണങ്കാലുകള്‍ ഇറക്കി വയ്ക്കുക. ഈ വെള്ളത്തില്‍ ഷാമ്പൂ ചേര്‍ക്കാം. ഇതിലേയ്ക്ക് ലേശം ഉപ്പ് ചേര്‍ത്താല്‍ കാലിനു മൃദുത്വം കിട്ടാന്‍ സഹായിക്കും. ഇതു കൂടാതെ നാരങ്ങ നീരും വെളിച്ചെണ്ണയും വെള്ളത്തില്‍ ഒഴിക്കുക. കാലുകള്‍ കുറച്ചു നേരം വെള്ളത്തില്‍ അനക്കാതെ വയ്ക്കാം. 20 മിനിട്ടോളം അത്തരത്തില്‍ കാലുകള്‍ വച്ച് നനച്ച ശേഷം വെള്ളത്തില്‍ നിന്നു പുറത്തെടുത്തു ഉണങ്ങിയ ടവല്‍ കൊണ്ടു നന്നായി തുടച്ചെടുക്കണം.

കാലിലെ ജലാംശം പോയെന്ന് ഉറപ്പായതിന് ശേഷമാണ് ക്രീം പുരട്ടുക. ഏതെങ്കിലും ക്രീം കൊണ്ടു കാലു നന്നായി മസാജ് ചെയ്ത് കൊടുക്കണം. തുടര്‍ന്നു പ്യൂമിസ് കല്ല് കൊണ്ട് കാലിലുള്ള നശിച്ച സെല്ലുകളെ നീക്കം ചെയ്യണം. ഇതിനായി കാലുകള്‍ നന്നായി സ്‌ക്രബ് ചെയ്താല്‍ മതിയാകും. തുടര്‍ന്ന് ക്യൂട്ടിക്കിള്‍ റിമൂവര്‍ ഉപയോഗിച്ച് നഖത്തിനിടയും വൃത്തിയാക്കണം. ഇതിന് ശേഷം കാലുകള്‍ തുടച്ച് സ്‌ക്രബര്‍ ഇട്ടു നന്നായി മസാജ് ചെയ്യുക. വൃത്താകൃതിയിലാകണം കാലുകള്‍ ഉരയ്ക്കേണ്ടത്. ശേഷം ബദാം എണ്ണയോ, ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച് 10 മിനിറ്റ് കാല്‍ മസാജ് ചെയ്യണം. ഇതും നന്നായി വെള്ളം ഒഴിച്ചു കഴുകി കളഞ്ഞ ശേഷം മോയിസ്ചറൈസിംങ്ങ് ക്രീം കാലില്‍ തേച്ച് പിടിപ്പിച്ച ശേഷം പുതിയ നെയില്‍ പോളീഷ് ഉപയോഗിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button