KozhikodeLatest NewsKeralaNattuvarthaNews

അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് 65കാരന് ദാരുണാന്ത്യം

പെരുമണ്ണ സ്വദേശി പാറമ്മൽ ചന്ദ്രൻ (65) ആണ് മരിച്ചത്

കോഴിക്കോട്: പൂവാട്ടുപറമ്പിൽ അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മൽ ചന്ദ്രൻ (65) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Read Also : കല്ലറയിൽ നിന്നും പുറത്തേക്ക് നീണ്ട മുടി: സെമിത്തേരി സന്ദർശിക്കവെ വിചിത്രമായ കാഴ്ച കണ്ട് അമ്പരന്ന് യുവാവ്

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് സംഭവം. കോഴിക്കോട് പൂവാട്ടുപറമ്പ് പെരുമൺ പുറത്ത് അടക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റത്.

അടയ്ക്ക പറിച്ചു നൽകുന്ന തൊഴിലാളികളാണ് മൂന്നുപേരും. മരിച്ച ചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button