Latest NewsNewsBusiness

എയർടെൽ പേയ്മെന്റ്സ് ബാങ്ക്: ഡിജിറ്റൽ ബാങ്കിംഗ് മേഖലയിലേക്ക് പുത്തൻ ചുവടുവെപ്പ്, പുതിയ നീക്കങ്ങൾ അറിയാം

ഈ വർഷം അവസാനത്തോടെയാണ് എല്ലാ ബാങ്കിംഗ് പോയിന്റുകളിലും പുതിയ സംവിധാനം നടപ്പാക്കുക

ഡിജിറ്റൽ ബാങ്കിംഗ് മേഖലയിൽ പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് എയർടെൽ പേയ്മെന്റ്സ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ ഫെയ്സ് ഓതന്റിക്കേഷൻ അടിസ്ഥാനപ്പെടുത്തിയുള്ള ഇ- കെവൈസി സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സേവനം പ്രാബല്യത്തിലാകുന്നതോടെ, ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ കഴിയുന്നതാണ്.

ഈ വർഷം അവസാനത്തോടെയാണ് എല്ലാ ബാങ്കിംഗ് പോയിന്റുകളിലും പുതിയ സംവിധാനം നടപ്പാക്കുക. യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഉപഭോക്താക്കൾക്ക് ഇ- കെവൈസി രേഖകൾ സമർപ്പിക്കാൻ കഴിയും. ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനാൽ, പേപ്പർ രഹിത ഇടപാടുകളാണ് സാധ്യമാകുക.

Also Read: മഞ്ചേശ്വരത്ത് ബസില്‍ കുഴല്‍പ്പണം കടത്താൻ ശ്രമം : 18 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ഫെയ്സ് ഓതന്റിക്കേഷൻ അടിസ്ഥാനമാക്കി ഇ- കെവൈസി സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ പേയ്മെന്റ് ബാങ്ക് കൂടിയാണ് എയർടെൽ പേയ്മെന്റ് ബാങ്ക്. ഏകദേശം 5,00,000 ബാങ്കിംഗ് പോയിന്റുകളുടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും ശക്തമായ ശൃംഖലയാണ് എയർടെൽ പേയ്മെന്റ് ബാങ്കിന് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button