Latest NewsUAENewsInternationalGulf

നാൽക്കവലകളിലെ യെല്ലോ ബോക്‌സിൽ വാഹനം നിർത്തിയിടരുത്: അറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: നാൽക്കവലകളിലെ യെല്ലോ ബോക്സിൽ വാഹനം നിർത്തിയിടരുതെന്ന അറിയിപ്പുമായി അബുദാബി പോലീസ്. സിഗ്നലിലെ റെഡ് സിഗ്നലിൽ നിന്ന് രക്ഷപ്പെടാൻ അമിത വേഗത്തിൽ വാഹനമോടിക്കാനും പാടില്ലെന്നാണ് നിർദ്ദേശം. നിയമ ലംഘകർക്ക് 500 ദിർഹം (11126 രൂപ) പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. അമിത വേഗം ഗുരുതര അപകടത്തിന് കാരണമാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.

Read Also: താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതല്ല, പെൻഷനാണ് പ്രശ്നം: എല്‍ഡിഎഫ് മറുപടി പറയണമെന്ന് വി മുരളീധരൻ

വിവിധ ദിശയിൽ വരുന്ന വാഹനങ്ങൾ യെല്ലോ ബോക്‌സിൽ നിന്ന് പോയതിനു ശേഷമേ ഗ്രീൻ സിഗ്നൽ ലഭിച്ച ദിശയിലെ വാഹനം മുന്നോട്ട് എടുക്കാവൂവെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹംരി പറഞ്ഞു. യെല്ലോ ബോക്‌സ് ശൂന്യമാകാതെ വാഹനമെടുത്താൽ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുണ്ട്. ഇത് അപകടത്തിന് കാരണമാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Read Also: വനിതാ മതിലിനുള്ളിൽ നിന്നു ശരീരം എങ്ങനെ വിപണനം ചെയ്യാമെന്ന് പ്ലേ ബോയ് മോഡൽ തൊട്ട് ഹണി വ്ളോഗർ വരെ കാട്ടിത്തരുന്നു: അഞ്ജു

shortlink

Related Articles

Post Your Comments

Related Articles


Back to top button