KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു : ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ആണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4835 രൂപയും പവന് 38,680 രൂപയുമായി.

സ്വർണവില 17, 18 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. 39,000 രൂപയായിരുന്നു ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില. നവംബര്‍ 4-ന് രേഖപ്പെടുത്തിയ 36880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില.

Read Also : കല്ലറയിൽ നിന്നും പുറത്തേക്ക് നീണ്ട മുടി: സെമിത്തേരി സന്ദർശിക്കവെ വിചിത്രമായ കാഴ്ച കണ്ട് അമ്പരന്ന് യുവാവ്

നവംബര്‍ 1-ന് 37,280 എന്ന നിലയില്‍ ആരംഭിച്ച സ്വര്‍ണവിപണിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമേണ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

രാജ്യത്ത് ആഭ്യന്തര വിപണിയിൽ സ്വർണ്ണ വില ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 52,920 രൂപയിലെത്തി. വെള്ളി വില കിലോയ്ക്ക് 60,600 രൂപയായി കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button