Latest NewsKeralaNews

കേരളത്തിലെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് കണക്ഷൻ: കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്ത് ആകെ 1,286 കോളനികളിൽ 1,030 എണ്ണത്തിൽ ഇന്റർനെറ്റ് ഒരുക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ സൈന്യം തയ്യാർ: കേന്ദ്ര സർക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് ലഫ്റ്റനന്റ് ജനറൽ

ബാക്കിയുള്ള കോളനികളിൽ കൂടി സൗകര്യം എത്തുന്നതോടെ രാജ്യത്തുതന്നെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറും. കോളനികളുടെ മറ്റ് അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിലും പ്രത്യേകശ്രദ്ധ ചെലുത്തും. കോളനികളെ ലഹരിവിമുക്തമാക്കണം. എങ്കിലേ സർക്കാർ സേവനങ്ങൾ യഥാസമയം എത്തിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സ്വയം പര്യാപ്തമാക്കാനും കഴിയൂവെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

Read Also: ആ​ഗോള പ്രശ്നങ്ങളിൽ മോദിയുടെ നിലപാടറിയാൻ ബൈഡൻ ഉറ്റുനോക്കാറുണ്ട്: തുറന്നു പറഞ്ഞ് ജോനാഥൻ ഫൈനർ

shortlink

Related Articles

Post Your Comments

Related Articles


Back to top button