Latest NewsKeralaNews

കേരളത്തിൽ അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ അനധികൃത മാഫിയ പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ് പത്തനംതിട്ടയിൽ എൽഡി ക്ലാർക്ക് പോസ്റ്റിലേക്ക് രണ്ട് പേരെ മാത്രം നേരത്തെ നിയമിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ പിഎസ്‌സി നിയമനങ്ങളിൽ പോലും വ്യാപകമായ ഇടപെടൽ നടക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Read Also: 28 കിലോ കുറഞ്ഞെന്ന സത്യേന്ദ്ര ജെയ്‌നിന്റെ വാദം പച്ചക്കള്ളം, 8 കിലോ കൂടി: തെളിവുകള്‍ പുറത്തുവിട്ട് ജയില്‍ അധികൃതര്‍

ജില്ലാ കളക്ടറുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് വരെ തട്ടിപ്പ് നടന്നത് ഞെട്ടിക്കുന്നതാണ്. കളക്ടർ അറിയാതെ നടന്ന നിയമനങ്ങൾക്ക് പിന്നിൽ ആരാണെന്ന് അന്വേഷിക്കണം. സിപിഐ നേതാക്കളുടെ അറിവോടെയാണ് നിയമനങ്ങൾ നടന്നതെന്നാണ് പറയുന്നത്. തന്റെ വകുപ്പിൽ നടന്ന അനധികൃത നിയമനത്തിനെതിരെ സിപിഐക്കാരനായ റവന്യു മന്ത്രി പ്രതികരിക്കണം. ഇത്തരം സംഭവങ്ങൾ എല്ലാ ജില്ലകളിലും നടന്നിട്ടുണ്ടോയെന്ന സംശയമുണ്ട്. ഇതിൽ സമ?ഗ്രമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പിഎസ്‌സിയുടെ വിശ്വാസത ചോദ്യം ചെയ്യുന്ന സംഭവമുണ്ടായിട്ടും അവരെയൊന്നും മാതൃകാപരമായി ശിക്ഷിക്കാൻ സാധിച്ചിരുന്നില്ല. അതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ പതിവായിരിക്കുകയാണ്. ഇതിനെതിരെയും ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തെ അരാജകത്വത്തിലേക്കാണ് പിണറായി വിജയൻ സർക്കാർ നയിക്കുന്നത്. എല്ലാ സർക്കാർ സംവിധാനങ്ങളും ഒരു പാർട്ടിക്ക് വേണ്ടി ദുരുപയോഗിക്കുകയാണ്. ഉന്നത വിദ്യാഭ്യാസരം?ഗത്തെ അനധികൃത നിയമനം ഗവർണർ ചൂണ്ടിക്കാണിച്ചപ്പോൾ ഹാലിളകിയ സർക്കാർ അതിനെ മറികടക്കാൻ ശ്രമിച്ച് നാണംകെടുകയാണ്. ബന്ധുനിയമനങ്ങൾക്കും സ്വജനപക്ഷപാതിത്വത്തിനും വേണ്ടി പരിശ്രമിച്ച് എല്ലാ കോടതിയിലും പരാജയപ്പെടുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം അറിയിച്ചു.

സർക്കാർ ഉദ്യോഗസ്ഥൻമാർ രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുന്നതിനെതിരെ ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിശദമായ തെളിവുകൾ ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടും അദ്ദേഹം ഒന്നും ചെയ്യുന്നില്ല. നടപടിയെടുത്തില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ പാർട്ടി കോടതിയെ സമീപിക്കും. തൊഴിലുറപ്പ് പദ്ധതിയിലെ പാവപ്പെട്ട തൊഴിലാളികളെ സിപിഎം രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനെതിരെയും ബിജെപി പ്രതികരിക്കും. സംസ്ഥാന സർക്കാർ എല്ലാ ജനാധിപത്യ മര്യാദയേയും കാറ്റിൽ പറത്തുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: സാമ്പത്തിക നിയന്ത്രണത്തിനിടയിലും പുതിയ കാറുകള്‍ വാങ്ങുന്നതിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button