Latest NewsNewsIndia

ജിഹാദിയോ ഐഎസോ പോപ്പുലര്‍ ഫ്രണ്ടോ എന്തായാലും രാജ്യസുരക്ഷയെ ബാധിക്കുന്ന എന്തിനെയും തകര്‍ക്കും: അമിത് ഷാ

രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു പ്രത്യയശാസ്ത്രവും വച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു പ്രത്യയശാസ്ത്രവും വച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ആഭ്യന്തര, ദേശീയ സുരക്ഷയ്‌ക്കെതിരായ
ഭീഷണികളോട് കേന്ദ്രസര്‍ക്കാരിന് സഹിഷ്ണുതയുണ്ടാകില്ല.

Read Also: ഭൂമിയുടെ ദോഷം തീർക്കാൻ ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ ആയുധപൂജ; പരിശോധന നടത്തി പൊലീസ്

തീരദേശ സംസ്ഥാനമായ ഗുജറാത്തിന്റെ ആഭ്യന്തര സുരക്ഷ ഒരു പ്രധാന വിഷയമാണെന്നും തീരദേശത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച സംസ്ഥാന മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരവും ദേശീയവുമായ സുരക്ഷയെ സംബന്ധിച്ചിടത്തോളം, ഏത് തരത്തിലുള്ള ഭീഷണികള്‍ക്കും കേന്ദ്രം സീറോ ടോളറന്‍സ് നയം തുടരും. ഞങ്ങളുടെ നിലപാടിനോട് പ്രതിബദ്ധതയോടെ ഞങ്ങള്‍ മുന്നോട്ട് പോകും. എല്ലാ ജാഗ്രതയോടെയും ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും തയ്യാറാണ്.

ഏത് പ്രത്യയശാസ്ത്രമോ സംഘടനയോ പ്രവര്‍ത്തനമോ അത് ജിഹാദിയോ ഐഎസ് പ്രത്യയശാസ്ത്രമോ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയോ ആകട്ടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കും, അത്തരം പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, അതിനെ പൂര്‍ണ്ണാമായി തകര്‍ക്കും

ഒക്ടോബറില്‍ ബെറ്റ് ദ്വാരകയിലെ തീരപ്രദേശത്ത് ഗുജറാത്ത് സര്‍ക്കാര്‍ പൊളിച്ചുനീക്കിയ അനധികൃത നിര്‍മാണത്തെ പരാമര്‍ശിച്ച് ഷാ പറഞ്ഞു, ‘രാജ്യത്തെ ഏതെങ്കിലും തീരപ്രദേശത്ത് അനധികൃത കൈയേറ്റം ഉണ്ടെങ്കില്‍, അത് രാജ്യസുരക്ഷയ്ക്ക് അപകടമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത കയ്യേറ്റം നടന്നാല്‍ അതിലേറെ വലിയ വിഷയമാണ്.

ആഭ്യന്തര സുരക്ഷ ഒരു പ്രശ്‌നമാണ്. അസംബ്ലി തെരഞ്ഞെടുപ്പായാലും ദേശീയ തെരഞ്ഞെടുപ്പായാലും ഗുജറാത്ത് പോലൊരു തീരദേശ സംസ്ഥാനത്തിന് ഇത് വളരെ വലിയ പ്രശ്നമാണ്.2001 ന് ശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍, നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമായി. ഒരു നുഴഞ്ഞുകയറ്റക്കാരനും പ്രവേശിക്കാന്‍ കഴിഞ്ഞില്ല . ഇനിയും ഇത്തരം ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button