Latest NewsUAENewsInternationalGulf

പാസ്‌പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ അനുവദിക്കും

ദുബായ്: പാസ്‌പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ അനുവദിക്കുമെന്ന് നാഷണൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്‌സ്പ്രസ് അധികൃതർ. പാസ്‌പോർട്ടിൽ അവസാന പേജിൽ പരാമർശിച്ചിരിക്കുന്ന പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് യുഎഇ വിസ അനുവദിക്കുന്നതിന് സ്വീകാര്യമാണെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

Read Also: മയക്കുമരുന്നിന് അടിമയായ ആള്‍ പുനരധിവാസ കേന്ദ്രത്തില്‍ നിന്നു വീട്ടില്‍ മടങ്ങിയെത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

പാസ്പോർട്ടിൽ ഒരു പേര് മാത്രമേയുള്ളൂവെങ്കിലും പാസ്‌പോർട്ടിന്റെ രണ്ടാമത്തെ പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉണ്ടെങ്കിൽ വിഒഎ ലഭിക്കും. സിംഗിൾ നെയിം (ഒറ്റപ്പേര്) പാസ്‌പോർട്ടിലുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇത് പാസ്‌പോർട്ടിൽ ഒറ്റപ്പേരുള്ള നിരവധി പേരിൽ ആശങ്ക ഉയർത്തിയിരുന്നു. ഇവർക്കെല്ലാം പുതിയ നടപടി ആശ്വാസകരമാണ്.

Read Also: ഐസിസി ടി20 ബാറ്റ്സ്മാൻമാരുടെ പുതുക്കിയ റാങ്കിംഗ് പുറത്ത്: സ്ഥാനം നിലനിർത്തി സൂര്യകുമാര്‍ യാദവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button