KeralaLatest NewsNews

വയറ്റുപ്പിഴപ്പിനായി മാത്രം പലവിധ വേഷം ധരിച്ചവര്‍, തന്നെ ട്രോളിയ സന്ദീപാനന്ദയ്ക്ക് മറുപടി നല്‍കി കെ.സുരേന്ദ്രന്‍

സ്‌നേഹിക്ക, യുണ്ണീ നീ നിന്നെ, ദ്രോഹിക്കുന്ന ജനത്തെയും; ദ്രോഹം ദ്വേഷത്തെ നീക്കിടാ, സ്‌നേഹം നീക്കീടു, മോര്‍ക്ക നീ' എന്ന കുറിപ്പോടെയായിരുന്നു സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധക്ഷന്‍ കെ സുരേന്ദ്രനൊപ്പം നിന്ന് സെല്‍ഫി എടുത്ത ശേഷം, അദ്ദേഹത്തെ തന്നെ ട്രോളി ഫേസ്ബുക്ക് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്ക് കെ സുരേന്ദ്രന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സന്ദീപാനന്ദ ഗിരിക്ക് മറുപടിയായി, ശങ്കരാചാര്യര്‍ രചിച്ച ഭജഗോവിന്ദത്തിലെ വരികളാണ് സുരേന്ദ്രന്‍ ഉദ്ധരിച്ചിരിക്കുന്നത്.

Read Also: ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളിലെ മൊബൈൽ ആപ്പുകൾ പ്രവർത്തനസജ്ജം, പുതിയ മാറ്റവുമായി വൈദ്യുതി ബോർഡ്

‘ജടലീ മുണ്ഡീ ലുഞ്ചിത കേശ:
കാഷായാംബര ബഹുകൃത വേഷ:
പശ്യന്നപി ച ന പശ്യതി മൂഢോ
ഹ്യുദരനിമിത്തം ബഹുകൃത വേഷ:’

ഇതായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍.

ജഡ ധരിച്ചവന്‍, തല മുണ്ഡനം ചെയ്തവന്‍, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തവന്‍, ഇങ്ങനെ കാഷായ വേഷം ധരിച്ച പലവിധ വേഷങ്ങള്‍. സത്യമെന്തെന്ന് കാണുന്നുണ്ടെങ്കിലും സത്യം കാണാത്ത മൂഢന്മാര്‍. തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പലവിധ വേഷം ധരിച്ചവര്‍.’ ഇതാണ് പ്രസ്തുത ശ്ലോകത്തിന്റെ അര്‍ത്ഥമായി ആചാര്യന്മാര്‍ വ്യാഖ്യാനം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഉദ്ഘാടനവേളയില്‍ പങ്കെടുക്കാനെത്തിയ കെ സുരേന്ദ്രനൊപ്പം നിന്നാണ് സന്ദീപാനന്ദ ഗിരി സെല്‍ഫി എടുത്തത്. ‘സ്‌നേഹിക്ക, യുണ്ണീ നീ നിന്നെ, ദ്രോഹിക്കുന്ന ജനത്തെയും; ദ്രോഹം ദ്വേഷത്തെ നീക്കിടാ, സ്‌നേഹം നീക്കീടു, മോര്‍ക്ക നീ’ എന്ന കുറിപ്പോടെയായിരുന്നു സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button