KeralaLatest NewsNews

നാടിനെ നടുക്കിയ തലശേരി ഇരട്ടക്കൊല, മുഖ്യ പ്രതി പാറായി ബാബു പിടിയില്‍

ലഹരി വില്‍പനയുമായി ബന്ധമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ്

കണ്ണൂര്‍: തലശേരി ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി നിട്ടൂര്‍ സ്വദേശി പാറായി ബാബു പിടിയില്‍. കണ്ണൂര്‍ ഇരിട്ടിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനായി ഷമീര്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ നിട്ടൂര്‍ സാറാസില്‍ ഷാനിബ് (29) ചികിത്സയിലാണ്. ഖാലിദ് മത്സ്യത്തൊഴിലാളിയും ഷമീര്‍ ചുമട്ടുതൊഴിലാളിയുമാണ്. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഇരുവരും മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ദേശീയപാതയിലായിരുന്നു സംഭവം.

Read Also:2023ലെ കാലാവസ്ഥ ഉച്ചകോടി: രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ 80,000 പേർ പങ്കെടുക്കുമെന്ന് ശൈഖ് മുഹമ്മദ്

ലഹരി വില്‍പനയുമായി ബന്ധമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കവും സംഭവത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ സംശയം. ബാബുവിനു പുറമെ സംഭവവുമായി ബന്ധമുള്ള ഭാര്യാ സഹോദരന്‍ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇവരെ നേരത്തേതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button