MalappuramLatest NewsKeralaNattuvarthaNews

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

മണ്ണാര്‍ക്കാട് തോട്ടര കലസിയില്‍ പ്രിന്‍സ് (22), കോട്ടപ്പുറം പാറക്കോട്ടില്‍ നികേഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

തുവ്വൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. മണ്ണാര്‍ക്കാട് തോട്ടര കലസിയില്‍ പ്രിന്‍സ് (22), കോട്ടപ്പുറം പാറക്കോട്ടില്‍ നികേഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Read Also : അരി ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി

തുവ്വൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ. നാസർ ആണ് ഇവരെ പിടികൂടിയത്. 4.5 ഗ്രാം മയക്കുമരുന്ന് ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും സൂചന ലഭിച്ചതായും സി.ഐ അറിയിച്ചു. എസ്.ഐ ശിവന്‍, ജില്ല ആന്‍റി നാര്‍കോട്ടിക് സ്ക്വാഡ് അംഗങ്ങൾ എന്നിവരും ഇവരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button