Latest NewsNewsAutomobile

മാറ്റർ എനർജി: ആദ്യ ഇലക്ട്രിക് ബൈക്ക് വിപണിയിൽ അവതരിപ്പിച്ചു

വീഡിയോയിൽ 07 എന്ന സ്റ്റിക്കർ വണ്ടിയുടെ ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിട്ടുണ്ട്

ഇന്ത്യൻ വിപണിയിലെ താരമാകാൻ ആദ്യ ഗിയറുള്ള ഇ- ബൈക്ക് അവതരിപ്പിച്ചു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റർ എനർജി എന്ന കമ്പനിയാണ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ഗിയറുള്ള ഇ-ബൈക്ക് മോഡലിന്റെ പേര് അടങ്ങുന്ന വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ‘ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മോട്ടോർസൈക്കിൾ’ എന്ന ടാഗ് ലൈനോടെയാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇ- ബൈക്കിനെ സംബന്ധിച്ചുള്ള ഹ്രസ്വ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോയിൽ 07 എന്ന സ്റ്റിക്കർ വണ്ടിയുടെ ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിട്ടുണ്ട്. 4- സ്പീഡ് ഗിയർ ബോക്സ്, എബിഎസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ, 5.0 kwh ലിക്വിഡ്- കൂൾ ബാറ്ററിയും നൽകിയിട്ടുണ്ട്. പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് ഇ- ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. 125- 150 കിലോമീറ്റർ റേഞ്ച് ലഭ്യമാണ്. 10.5 കിലോവാട്ടിന്റെ മോട്ടോർ 520 എൻഎം ടോർക്കാണ് നൽകുന്നത്. കൂടാതെ, 5 മണിക്കൂർ കൊണ്ട് പൂർണമായും ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്.

Also Read: കോഴിക്കോട്ടെ ബാലവിവാഹം: പ്രതികള്‍ ഒളിവിൽ 

shortlink

Related Articles

Post Your Comments

Related Articles


Back to top button