KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,855 രൂപയാണ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,840 രൂപയാണ്. തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്നലെ ഉയർന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,855 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 30 രൂപ ഉയർന്നിരുന്നു. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 4,025 രൂപയാണ്. ഇന്നലെ 25 രൂപ വരെ ഉയർന്നിരുന്നു.

Also Read: ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് ആക്രമിച്ച സംഭവം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സമരം

സംസ്ഥാനത്ത് ഇന്ന് വെളളി വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർദ്ധിച്ച് 63 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button