Latest NewsIndia

അഴിമതിവീരനായ ആം ആദ്മി മന്ത്രിയുടെ ജയിലിലെ ആർഭാടത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് ബിജെപി

തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി ആരോ​ഗ്യമന്ത്രി സത്യേന്ദർ ജെയ്ന് ജയിലിൽ വിഐപി പരി​ഗണന നൽകുന്നെന്ന ആരോപണം വീണ്ടുമുയർത്തി ബിജെപി. ഇത് സംബന്ധിച്ച് മൂന്നാമത്തെ വീഡിയോയും ബിജെപി പുറത്തുവിട്ടു. ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് ജയ് ഹിന്ദ് പുറത്തുവിട്ട വീഡിയോയിൽ, തിഹാർ ജയിൽ സൂപ്രണ്ട് രാത്രി 8 മണിക്ക് ശേഷം സത്യേന്ദർ ജെയ്നെ സന്ദർശിക്കുന്ന ദൃശ്യങ്ങളാണുള്ളത്.

സെപ്തംബറിലെ ദൃശ്യങ്ങളാണ് ഇപ്പോൾ ബിജെപി പുറത്തുവിട്ടത്. സന്ദർശന സമയത്തിന് ശേഷമാണ് ജയിൽ സൂപ്രണ്ട്, സത്യേന്ദർ ജെയിനിന്റെ സെല്ലിൽ പ്രവേശിക്കുന്നത്. ആ സമയത്ത് അവിടെ മൂന്നോളം പേരുളളതായി വീഡിയോയിൽ കാണാം.

കഴിഞ്ഞ ദിവസങ്ങളിൽ ജയിലിൽ കിടക്കുന്ന മന്ത്രി മറ്റൊരു തടവുകാരനെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെയും ജയിലിൽ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ജയിലിൽ വിഐപി ട്രീറ്റ്‌മെന്റ് നൽകിയതിന് ജയിൽ ഉദ്യോഗസ്ഥനായ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ വിഐപി പരിഗണനയാണ് നൽകുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. ഡൽഹി മന്ത്രിയുടെ ആഡംബര ജയിൽ ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും ഏജൻസി കോടതിയിൽ സമർപ്പിച്ചു.

\

shortlink

Related Articles

Post Your Comments


Back to top button