AlappuzhaLatest NewsKeralaNattuvarthaNews

കൊലക്കേസ് പ്രതി ഹാഷിഷ് ഓയിലുമായി അറസ്റ്റിൽ

മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കെതിൽ സുരേഷ് (42) ആണ് പിടിയിലായത്

മാന്നാർ: കൊലക്കേസ് പ്രതി ഹാഷിഷ് ഓയിലുമായി അറസ്റ്റിൽ. മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കെതിൽ സുരേഷ് (42) ആണ് പിടിയിലായത്. മാന്നാർ പൊലീസാണ് ഇയാളെ പിടികൂടിയത്.

മൂന്നു ഗ്രാം ഹാഷിഷ് ഓയിൽ ഇയാളുടെ പക്കൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുട്ടേൽ പാലത്തിനു സമീപം വെച്ചാണ് സുരേഷിനെ പൊലീസ്1 പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി കൊലപാതകം, മയക്കുമരുന്ന്, അബ്കാരി വകുപ്പുകളിലായി മുപ്പത്തി എട്ടോളം കേസുകളിലെ പ്രതിയാണ് സുരേഷ്.മാന്നാർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളുമാണ് സുരേഷെന്ന് പൊലീസ് പറഞ്ഞു.

Read Also : ബ്രേക്ക്ഫാസ്റ്റിന് സ്‌പെഷ്യല്‍ സോയ കീമ പറോട്ട ഉണ്ടാക്കാം

മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീം, മാന്നാർ എസ് ഐ. അഭിരാം. സി.എസ്, സിവിൽ പൊലീസ് ഓഫീസർ സിദ്ധിക്ക് ഉൾ അക്ബർ, എസ് ഐ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button