Latest NewsKeralaNews

‘നെയ്മറും മെസ്സിയും റൊണാൾഡോയും അല്ല അതുക്കും മേലെ ഇന്ന് ഈ ഇന്ത്യൻ രാജകുമാരൻ’: രാഹുൽ ഗാന്ധിയെ വാഴ്ത്തി പത്മജ വേണുഗോപാൽ

കണ്ണൂർ: ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വാഴ്ത്തി പത്മജ വേണുഗോപാൽ. ഫുട്‍ബോൾ താരങ്ങളായ നെയ്മറും മെസ്സിയും റൊണാൾഡോയും അല്ല, അതുക്കും മേലെയാണ് ഇന്ത്യൻ രാജകുമാരൻ എന്നെഴുതിയാണ് രാഹുലിന്റെ ഫോട്ടോ പത്മജ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. പത്മജയുടെ പോസ്റ്റിന് മികച്ച ട്രോളുകളാണ് ലഭിക്കുന്നത്.

‘നിങ്ങള് വേറെ ഏതെങ്കിലും ഒരു നേതാവിനെ കൊണ്ട് വാ കോൺഗ്രസ് വീണ്ടും തിരിച്ചു വരും, ഒരു സംശയം രാഹുൽ ജി ബി.ജെ.പിയിലേക്ക് പോകുമോ?, ഇദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റൻ ആയി ഇന്ത്യ വേൾഡ് കപ്പ്‌ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ആണ് ഇന്ത്യയിലെ 76.57% ആളുകളും, എന്തൊരു തൊലിക്കട്ടിയ ഇതുപോലുള്ള പോസ്റ്റുകൾ ഇടാൻ. രാഷ്ട്രിയക്കാർക്കു തൊലിക്കട്ടി കൂടുതൽ ആണെന്ന് കേട്ടിട്ടുണ്ട്, പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല’, ഇങ്ങനെ പോകുന്നു പോസ്റ്റിന് താഴെയുള്ള പരിഹാസ കമന്റുകൾ.

അതേസമയം, പദയാത്രയ്ക്കിടെ മധ്യപ്രദേശിൽ വെച്ച് രാഹുൽ ഗാന്ധി ബി.ജെ.പിക്കെതിരെ അതിശക്തമായ ആരോപണമുന്നയിച്ചിരുന്നു. ‘ഞങ്ങൾ മധ്യപ്രദേശിലെ തെഞ്ഞെടുപ്പിൽ വിജയിച്ചു. അത് ഞങ്ങളുടെ സർക്കാരായിരുന്നു. എന്നാൽ അവർ (ബിജെപി) 20-25 അഴിമതിക്കാരായ എംഎൽഎമാർക്ക് കോടികൾ നൽകി അവരെ വാങ്ങി സർക്കാർ രൂപീകരിച്ചു’, ബുർഹാൻപൂരിൽ നടന്ന റാലിയിൽ രാഹുൽ പറഞ്ഞു. 2020ലാണ് രാഹുൽ ​ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ 20ലധികം നേതാക്കളുമായി ബി.ജെ.പിയിലേക്ക് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button