Latest NewsKerala

ഉന്നത വിദ്യാഭ്യാസ മേഖലയിൽ 100 കോടിയിലധികം ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ്, വിവരങ്ങൾ ഗവർണർക്ക് കൈമാറി- സന്ദീപ്

ന്യൂഡൽഹി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 100 കോടി രൂപയിലധികം ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ് സംബന്ധിച്ച തെളിവുകളും പരാതികളും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഡൽഹിയിലെ കേരള ഹൗസിലെത്തിയാണ് ഗവർണറെ കണ്ടതെന്നും ​ഇവ കൈമാറിയതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ 100 കോടി രൂപയിലധികം സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ് സംബന്ധിച്ച തെളിവുകളും പരാതിയും ബഹു ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനെ ദില്ലി കേരള ഹൗസിൽ സന്ദർശിച്ച് കൈമാറി .

പോളിടെക്‌നിക് കോളേജുകളിൽ AICTE അംഗീകരിച്ച യോഗ്യത ഇല്ലാതെ , KAT ഉത്തരവ് നടപ്പാക്കാതെയും വിജിലൻസ് അന്വേഷണ റിപ്പോർട്ട്‌ പൂഴ്ത്തിവച്ചും 250 പേരിലധികമാണ് സർക്കാർ പിന്തുണയോടെ വർഷങ്ങളായി ജോലി ചെയ്യുന്നത് . അവരിൽ പലരും ഇടത് യൂണിയൻ നേതാക്കളാണ് . യോഗ്യത ഇല്ലാത്തവർ പഠിപ്പിക്കുമ്പോൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പുറകോട്ട് പോകുന്നതിൽ അത്ഭുതമുണ്ടോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button