Latest NewsCricketNewsSports

ഇന്ത്യയ്‌ക്കെതിരായ തകർപ്പൻ ജയം: റെക്കോര്‍ഡ് നേട്ടവുമായി വില്യംസണും ടോം ലാഥവും

ഓക്‌ലന്‍ഡ്: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സിന്‍റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ് 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 104 പന്തില്‍ 145 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ടോം ലാഥമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. നായകന്‍ കെയ്ന്‍ വില്യംസണ്‍ 98 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു.

പുറത്താവാതെ 208 റണ്‍സാണ് ഇരുവരും നേടിയത്. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ടോം ലാഥം- വില്യംസണ്‍ സഖ്യത്തിന്റേത്. 2017ല്‍ റോസ് ടെയ്‌ലര്‍- ലാഥം സഖ്യം നേടിയ 200 റണ്‍സാണ് ഇരുവരും മറികടന്നത്. 2010 സ്‌കോട്ട് സ്‌റ്റൈറിസ് ധാംബുല്ലയില്‍ നേടിയ 190 റണ്‍സ് മൂന്നാം സ്ഥാനത്തായി. 1994ല്‍ ആഡം പറോറെ- കെന്‍ റുതര്‍ഫോര്‍ഡ് സഖ്യം നേടിയ 181 റണ്‍സും പട്ടികയിലുണ്ട്.

മൂന്നാം തവണയാണ് ലാഥം 200 കൂടുതല്‍ റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. ടെയ്‌ലര്‍, വില്യംസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവര്‍ക്കൊപ്പമായിരുന്നത്. ന്യൂസിലന്‍ഡ് നാട്ടില്‍ തുടര്‍ച്ചയായി നേടുന്ന 13-ാം ഏകദിന വിജയമാണിത്. ആദ്യമായിട്ടാണ് കിവീസ് നാട്ടില്‍ തുടര്‍ച്ചയായി ഇത്രയും വിജയങ്ങള്‍ സ്വന്താക്കുന്നത്. നേരത്തെ, 2015 ജനുവരി മുതല്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി 12 വിജയങ്ങള്‍ നേടിയിരുന്നു.

Read Also:- കേരളത്തിലും വന്ദേഭാരത് സര്‍വീസ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം

രണ്ടാം തവണ മാത്രമാണ് ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ 300ല്‍ കൂടുതല്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്. 2020ല്‍ ഹാമില്‍ട്ടണില്‍ 348 റണ്‍സും കിവീസ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റണ്‍സ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button