Life Style

വീട്ടില്‍ നിന്ന് തന്നെ കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാം

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മര്‍ദ്ദം ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാന്‍ കാരണമായേക്കും.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ ഏറ്റവും നല്ലതാണ് പുതിനയില. ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങള്‍ അകറ്റാനും പുതിനയില വളരെ നല്ലതാണ്.

മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നിവ മാറ്റാന്‍ പുതിനയില വളരെ നല്ലതാണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. പുതിനയിലയുടെ നീരും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകള്‍ മാറാനും വരണ്ട ചര്‍മം ഇല്ലാതാക്കാനും സഹായിക്കും.

മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴേ ഇടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ആഴ്ച്ചകള്‍ കൊണ്ട് തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും. മുട്ടയുടെ വെള്ള, പുതിനയിലയുടെ നീര് എന്നിവ ചേര്‍ത്ത് കണ്ണിന് താഴേ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാന്‍ വളരെ നല്ലതാണ്. 10 മിനിറ്റെങ്കിലും മസാജ് ചെയ്യാന്‍ ശ്രമിക്കുക.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാനുള്ള മറ്റ് വഴികള്‍…

1. ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ആല്‍മണ്ട് ഓയില്‍ പുരട്ടുന്നത് കറുത്ത നിറം മാറാന്‍ നല്ലതാണ്.

2. ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാന്‍ ഗുണം ചെയ്യും
.
3. ടീ ബാഗുകള്‍ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളില്‍ തണുത്ത ചായ ബാഗുകള്‍ പ്രയോഗിക്കുക. ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുത്.

4. വെള്ളരിക്ക കണ്ണിന് മുകളില്‍ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാന്‍ നല്ലതാണ്.

5. തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് കണ്ണിന് താഴേ പുരട്ടുക.കറുത്ത പാട് മാറാന്‍ സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button