News

അമിതവണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം

അമിതവണ്ണം കുറയ്ക്കാന്‍ ക്യത്യമായി ഡയറ്റും വ്യായാവും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇവ രണ്ടും ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേര്‍ നമ്മുക്ക് ചുറ്റുമുണ്ട്. പോഷകഗുണമുള്ള ഭക്ഷണം കഴിച്ച് തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. അതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

Read Also: തലയിലും കഴുത്തിലും ബാധിക്കുന്ന കാന്‍സറിന് പുതിയ ചികിത്സാ രീതിയുമായി ഡോക്ടര്‍മാര്‍

സൂപ്പ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും സൂപ്പ് മാത്രമുള്ള ഭക്ഷണക്രമം ദീര്‍ഘകാല ഭാരം നിയന്ത്രിക്കുന്നതിന് ഫലപ്രദമായി സഹായിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. സൂപ്പില്‍ അധികം ക്രീമും വെണ്ണയും ഉപയോഗിക്കുന്നത് ഒഴിവാക്കുക.

മുട്ട കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മിതമായ അളവില്‍ മുട്ട കഴിക്കുന്നത് മികച്ച ഭക്ഷണമാണ്. യുഎസിലെ ഫുഡ് ഡാറ്റ സെന്‍ട്രല്‍ അനുസരിച്ച് മുട്ടയുടെ മഞ്ഞക്കരു കോളിന്‍, വിറ്റാമിന്‍ ഡി എന്നിവയാല്‍ സമ്പുഷ്ടമാണ്. മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനാണ് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നത്.

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ നാരുകളും പോഷകങ്ങളും അടങ്ങിയ ഇലക്കറികള്‍ മാത്രമല്ല അവയില്‍ തൈലക്കോയിഡുകളും അടങ്ങിയിട്ടുണ്ട്. ഈ സസ്യ സംയുക്തങ്ങള്‍ വിശപ്പ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു പഠനം കണ്ടെത്തി. അതിനാല്‍ ഭക്ഷണത്തില്‍ ഇലക്കറികള്‍ ധാരാളം ഉള്‍പ്പെടുത്തുക.

പയര്‍ വര്‍ഗങ്ങള്‍: വിളര്‍ച്ച തടയാന്‍ ഏറ്റവും മികച്ചതാണ് പയര്‍ വര്‍ഗങ്ങള്‍. പയറില്‍ ഉയര്‍ന്ന അളവില്‍ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തില്‍ കൂടുതല്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവ് വര്‍ദ്ധിക്കുന്നു.

പയര്‍, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ പ്രോട്ടീനും നാരുകളും കൂടുതലായതിനാല്‍ ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. ഇവ സാലഡായോ അല്ലാതെയോ കഴിക്കാവുന്നതാണ്.

പ്രോട്ടീനിന്റെയും ഡയറ്ററി ഫൈബറിന്റെയും നല്ല ഉറവിടമാണ് ബ്രോക്കോളി. ഇത് കുറഞ്ഞ കലോറിയും ഉയര്‍ന്ന പോഷകഗുണമുള്ളതുമാണ്. ഈ ഘടകങ്ങള്‍ ഇതിനെ ഒരു തികഞ്ഞ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമാക്കി മാറ്റുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button