KollamLatest NewsKeralaNattuvarthaNews

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി : യുവാവ് കാപ്പ നി​യ​മ​പ്ര​കാ​രം അറസ്റ്റിൽ

മ​യ്യ​നാ​ട് മു​ക്കം​ചേ​രി​യി​ല്‍ ച​ങ്ങാ​ട്ട്ഹൗ​സി​ല്‍ മാ​ട​ന്‍ എ​ന്ന ഷാ​ജു ആ​ണ് (30) അ​റ​സ്റ്റി​ലാ​യ​ത്

കൊ​ട്ടി​യം: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​യായ യുവാവിനെ കാ​പ്പ നി​യ​മ​പ്ര​കാ​രം ത​ട​വി​ലാ​ക്കി. മ​യ്യ​നാ​ട് മു​ക്കം​ചേ​രി​യി​ല്‍ ച​ങ്ങാ​ട്ട്ഹൗ​സി​ല്‍ മാ​ട​ന്‍ എ​ന്ന ഷാ​ജു ആ​ണ് (30) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ‘സഞ്ജു സാംസണ്‍, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’: ഖത്തർ ലോകകപ്പിലും സഞ്ജുവിന് പിന്തുണയുമായി ആരാധകർ

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി മെ​റി​ന്‍ ജോ​സ​ഫ് ക​ല​ക്ട​ർ അ​ഫ്‌​സാ​ന പ​ര്‍വീ​ണി​ന് സ​മ​ര്‍പ്പി​ച്ച റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​രു​ത​ല്‍ ത​ട​ങ്ക​ലി​നു​ത്ത​ര​വാ​യ​ത്. ഇ​ര​വി​പു​രം, കൊ​ട്ടി​യം സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മം, ന​ര​ഹ​ത്യ​ശ്ര​മം, അ​ക്ര​മം, അ​ടി​പി​ടി, വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം തു​ട​ങ്ങി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

ഇ​ര​വി​പു​രം സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ർ ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്‌​ചെ​യ്ത​ത്. ഇ​യാ​ളെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​നാ​യി പൂ​ജ​പ്പു​ര സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button