Beauty & StyleLife Style

മുഖം നല്ല തിളക്കത്തോടെ കാണണോ ? ഇതുമാത്രം പരീക്ഷിച്ചാല്‍ മതി

 

ചര്‍മ്മം വൃത്തിയായി ഇരിക്കണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. ദിവസങ്ങള്‍ക്കകം ചര്‍മ്മകാന്തി സമ്മാനിക്കുമെന്ന് അവകാശപ്പെടുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ധാരാളം വിപണിയിലുണ്ട്. എന്നാല്‍ ഇവയൊന്നും ഫലപ്രദമാകാറില്ല. രാസവസ്തുക്കള്‍ അടങ്ങിയ ഫെയര്‍നെസ് ക്രീമുകള്‍ വാങ്ങി കാശ് കളയുന്നതെന്തിനാണ്. വീട്ടില്‍ തന്നെ ചെയ്യാനാവുന്ന നിരവധി സൗന്ദര്യ വര്‍ദ്ധക മാര്‍ഗ്ഗങ്ങളുണ്ട്. ചര്‍മ്മ പരിചരണത്തിലെ പതിവ് ചര്യകളും ഇതില്‍ ഉള്‍പ്പെടുന്നു. ചര്‍മ്മത്തിന് ശോഭ ലഭിക്കുന്നതിന് മുഖം കഴുകുന്നത് മുതല്‍ വീട്ടില്‍ നിര്‍മ്മിച്ച ഫെയര്‍നെസ് ക്രീം ഉപയോഗിക്കുന്നത് വരെ നിരവധി കാര്യങ്ങള്‍ ചെയ്യാനാവും.

മുഖം കഴുകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതുവഴി ചര്‍മ്മത്തിന് ശോഭ കെടുത്തുന്ന അഴുക്കും പൊടിയും നീക്കംചെയ്യാം. മുഖക്കുരുവുണ്ടെങ്കില്‍ ഇടയ്ക്കിടെ വെള്ളമൊഴിച്ച് മുഖം കഴുകാം. ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിക്കാന്‍ സഹായിക്കുന്ന നിരവധി ഫേസ് പായ്ക്കുകള്‍ ഉണ്ട്. ഫേസ്പായ്ക്കുകള്‍ ഉപയോഗിക്കുന്നതിനൊപ്പം മുഖം സ്‌ക്രബ്ബ് ചെയ്യുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ അകറ്റുകയും ചര്‍മ്മത്തിന്റെ ശോഭ സ്വാഭാവിക രീതിയില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ബ്ലീച്ചിംഗ് നല്ലതാണ്. ഏറ്റവും നല്ല ഒരു ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ. ഫ്രഷ് നാരങ്ങയുടെ കഷണം ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്യാം. ഫേസ്പായ്ക്കിനൊപ്പം നാരങ്ങാ നീര് ഉപയോഗിക്കുന്നതും നല്ലതാണ്.

ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നവയാണ് പഴങ്ങള്‍. വാഴപ്പഴം, പപ്പായ, അവകാഡോ, തുടങ്ങിയ പഴങ്ങള്‍ ചര്‍മ്മത്തിന് നല്ല നിറം നല്‍കും. പഴങ്ങള്‍ ഇടയ്ക്കിടെ മുഖത്ത് ഉരച്ച് തേക്കുന്നത് നല്ലതാണ്.

മുഖത്തെ ചര്‍മ്മത്തിന്റെ സംരക്ഷണത്തിന് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. സൂര്യപ്രകാശത്തിലെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിനെ ഇരുണ്ടതാക്കും. ചര്‍മ്മത്തിന് തകരാറും ഉണ്ടാക്കും. നിറമുള്ളതും ഇരുളാത്തതുമായ ചര്‍മ്മം ലഭിക്കാന്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ നോക്കണം.

സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പുറത്തുപോകുമ്പോള്‍ തൊപ്പി ധരിക്കുന്നത് നല്ലതാണ്. അതുവഴി സൂര്യരശ്മികളില്‍നിന്ന് വലിയ രീതിയിലും പൊടി, അഴുക്ക് തുടങ്ങിയവയില്‍നിന്ന് ഒരു പരിധി വരെയും സംരക്ഷണം നേടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button