Latest NewsNewsIndia

നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കാൻ ഉടൻ തന്നെ ഇക്കാര്യങ്ങൾ ചെയ്യുക: മുന്നറിയിപ്പ്

മുംബൈ: കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ എല്ലാ അക്കൗണ്ട് ഉടമകളോടും അഭ്യർത്ഥിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള നിർബന്ധിത കെവൈസി സമയപരിധി പൂർത്തീകരിക്കണമെന്ന് ബാങ്ക് അറിയിച്ചു, കെവൈസി പൂർത്തീകരണം പരാജയപ്പെട്ടാൽ ഉപഭോക്താക്കളുടെ ബാങ്കിംഗ് പ്രവർത്തനങ്ങളെ ബാധിക്കുകയും നിങ്ങളുടെ അക്കൗണ്ടിലെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടാകുകയും ചെയ്തേക്കാം.

‘ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ ഉപഭോക്താക്കൾക്കും കെവൈസി അപ്‌ഡേറ്റ് നിർബന്ധമാണ്. നിങ്ങളുടെ അക്കൗണ്ട് കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യുന്നതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇതിനകം എസ്എംഎസ് പ്രകാരം അറിയിപ്പുകൾ വന്നിട്ടുണ്ടെങ്കിൽ 12.12.2022ന് മുമ്പ് നിങ്ങളുടെ കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ അടിസ്ഥാന ശാഖയുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. അപ്‌ഡേറ്റ് ചെയ്യാത്തത് നിങ്ങളുടെ അക്കൗണ്ടിലെ പ്രവർത്തനങ്ങളുടെ നിയന്ത്രണത്തിലേക്ക് നയിച്ചേക്കാം.

‘ശബരിമലയിൽ സമാധാനപരമായി നാമം ജപിച്ചവരെ തല്ലിചതച്ചവർ വിഴിഞ്ഞത്തെ കലാപകാരികൾക്ക് സ്റ്റേഷൻ ജാമ്യം നൽകി’- പി.കെ. കൃഷ്ണദാസ്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കെ‌വൈ‌സി അപ്‌ഡേറ്റ് നിർബന്ധമാണ്. സൂക്ഷിക്കുക: കെ‌വൈ‌സി അപ്‌ഡേറ്റിനായി ബാങ്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾക്കുവേണ്ടി വിളിക്കുകയോ അഭ്യർത്ഥിക്കുകയോ ചെയ്യുന്നില്ല,’ പഞ്ചാബ് നാഷണൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

സാമ്പത്തിക തട്ടിപ്പുകൾ നിയന്ത്രിക്കാനും കള്ളപ്പണം വെളുപ്പിക്കലും മറ്റ് സംശയാസ്പദമായ പ്രവർത്തനങ്ങളും തിരിച്ചറിയാനും വലിയ മൂല്യമുള്ള പണമിടപാടുകൾ പരിശോധിക്കാനും / നിരീക്ഷിക്കാനും സഹായിക്കുന്ന സംവിധാനങ്ങളും നടപടിക്രമങ്ങളും ഏർപ്പെടുത്താൻ ആഗസ്റ്റിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ബാങ്കുകൾ കെ‌വൈ‌സി അപ്‌ഡേറ്റ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button