Latest NewsKeralaNews

11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയേയും കുഞ്ഞിനേയും കാണാതായ സംഭവം കൊലപാതകം

ദിവ്യയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊന്നത് കാമുകന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇരുവരെയും കാമുകന്‍ മാഹിന്‍ കണ്ണ് കൊലപ്പെടുത്തിയതാണെന്നാണ് പുറത്തുവരുന്ന വിവരം. മാഹിന്‍ കണ്ണ് തന്നെയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്.

Read Also: തുറമുഖ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധമെന്ന പേരില്‍ വിഴിഞ്ഞത്ത് നടക്കുന്നത് കലാപശ്രമം: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

ഊരൂട്ടമ്പലം സ്വദേശിനി ദിവ്യ, മകള്‍ ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്. കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് മാഹിന്‍ കണ്ണിന്റെ വെളിപ്പെടുത്തല്‍. 2011 ഓഗസ്റ്റ് 18 ന് മാഹിന്‍ കണ്ണിനൊപ്പം രണ്ടര വയസ്സുള്ള ഗൗരിയുമൊത്ത് ഇറങ്ങിപ്പോയതായിരുന്നു ദിവ്യ. എന്നാല്‍ പിന്നീട് ഇരുവരെക്കുറിച്ചും ഒരു വിവരവും വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.

ഭാര്യയുള്ള മാഹിന്‍ കണ്ണ് അവിവാഹിതനാണെന്ന് പറഞ്ഞാണ് ദിവ്യയുമായി അടുത്തത്. പിന്നീട് പ്രണയത്തിലായ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ ആരംഭിച്ചു. ഇതിനിടെ ഗര്‍ഭിണിയായതോടെ ദിവ്യയെ ഒഴിവാക്കാനും മാഹിന്‍ കണ്ണ് ശ്രമം നടത്തി. എന്നാല്‍, കഴിയാതെ വന്നതോടെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതിന് പിന്നാലെ ദിവ്യ തൈക്കാടുള്ള ആശുപത്രിയില്‍വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

കുട്ടിയ്ക്ക് ഒരു വയസ്സ് കഴിഞ്ഞ ശേഷം പിന്നീട് മാഹിന്‍ കണ്ണ് വിദേശത്ത് നിന്നും മടങ്ങിയെത്തി. മൂന്ന് മാസത്തിന് ശേഷം സുഹൃത്തുവഴി ഇയാള്‍ നാട്ടില്‍ എത്തിയ കാര്യം ദിവ്യ അറിഞ്ഞു. ഇതോടെ ദിവ്യ പോയി മാഹിന്‍ കണ്ണിനെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് അടിക്കടി ഇയാള്‍ വീട്ടില്‍ വരാന്‍ ആരംഭിച്ചു. ഒരിക്കല്‍ ഇയാള്‍ വീട്ടിലുള്ളപ്പോള്‍ ഭാര്യ റുഖിയയുടെ ഫോണ്‍ വന്നു. ഇതോടെ ഇയാള്‍ക്ക് മറ്റൊരു ഭാര്യയുണ്ടെന്ന് ദിവ്യ അറിഞ്ഞത്. ദിവ്യയെ പൂര്‍ണമായും ഒഴിവാക്കാന്‍ മാഹിന്‍ കണ്ണ് പദ്ധതിയിട്ടു. ഇതോടെ കൊലപ്പെടുത്താനായി വീട്ടില്‍ ആരുമില്ലാത്ത നേരത്ത് ദിവ്യയെയും കുട്ടിയെയും വീട്ടില്‍ നിന്നും മാഹിന്‍ കണ്ണ് കൊണ്ടുപോകുയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button