News

തെരഞ്ഞെടുപ്പുകളിൽ മോദിയുടെ മുഖം മാത്രം, മോദിയെന്താ രാവണന്‍ ആണോ’?: പ്രധാനമന്ത്രിയെ പരിഹസിച്ച് മല്ലികാർജുൻ ഖാര്‍ഗെ

ഗുജറാത്ത്: കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദിയെ രാവണനോട് ഉപമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍, എല്ലാ തെരഞ്ഞെടുപ്പിലും മോദിയെ ബിജെപി അമിതമായി ആശ്രയിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്ത് ചെറുതും വലുതുമായി നടക്കുന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ മോദിയുടെ മുഖം മാത്രമാണ് കാണുന്നത്. രാവണനെപ്പോലെ മോദിക്ക് 100 തലകളുണ്ടോയെന്നും ഖാർഗെ ചോദിച്ചു.

‘കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിലും എംഎൽഎ തെരഞ്ഞെടുപ്പുകളിലും എംപി തെരഞ്ഞെടുപ്പുകളിലും നിങ്ങളുടെ മുഖം ഞങ്ങൾ എല്ലായിടത്തും കാണുന്നു… നിങ്ങൾക്ക് 100 തലകളുണ്ടോ? രാവണനെപ്പോലെ?. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളിലും കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിലും മോദിജിയുടെ പേരിൽ വോട്ട് തേടുന്നത് ഞാൻ കാണുന്നുണ്ട്. സ്ഥാനാർത്ഥിയുടെ പേരിൽ വോട്ട് അഭ്യർത്ഥിക്കുക…മോദി മുനിസിപ്പാലിറ്റിയിൽ വന്ന് ജോലി ചെയ്യാൻ പോവുകയാണോ? നിങ്ങളുടെ ആവശ്യമുള്ള സമയങ്ങളിൽ മോദി നിങ്ങളെ സഹായിക്കാൻ പോകുന്നുണ്ടോ?’ ഖാർഗെ കൂട്ടിച്ചേർത്തു.

ചിലവ് ചുരുക്കൽ നടപടിയുമായി ആമസോൺ, ഇന്ത്യയിലെ മൊത്ത വ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കാൻ സാധ്യത

ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണന്‍ എന്ന് വിളിച്ചതിലൂടെ അദ്ദേഹത്തെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചെയ്തിരിക്കുന്നതെന്ന് ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. പരാമര്‍ശത്തിലൂടെ ഖാര്‍ഗെ പ്രധാനമന്ത്രിയെ മാത്രമല്ല, മുഴുവന്‍ ഗുജറാത്തി ജനതെയുമാണ് അപമാനിച്ചിരിക്കുന്നതെന്നും അമിത് മാളവ്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button