KeralaLatest NewsNews

ശബരിമല തീർത്ഥാടനം: എരുമേലിയിൽ നിന്ന് ശബരിമലയിലേക്കുള്ള കാനനപാതയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് വനം വകുപ്പ്

പത്തനംതിട്ട: എരുമേലിയിൽ നിന്ന് ശബരിമലയിലേക്കുള്ള കാനനപാതയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് വനം വകുപ്പ്. മുൻവർഷങ്ങളിൽ മുഴുവൻ സമയവും തീർത്ഥാടകർക്ക് പ്രവേശനമുണ്ടായിരുന്ന കാനനപാതയില്‍ ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ സമയം ക്രമീകരിച്ച് ആണ് തീർത്ഥാടകരെ കയറ്റിവിടുന്നത്. രാത്രി യാത്ര പൂർണമായും ഒഴിവാക്കിയതോടെ തീർത്ഥാടകർ ഇടത്താവളങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണം. വനംവകുപ്പ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത് കാനനപാതയിലൂടെയുള്ള യാത്ര അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ആരോപണം.

എരുമേലിയിൽ പേട്ടതുള്ളിയ ശേഷം ഇരുമ്പുന്നിക്കര കാളകെട്ടി അഴുത, മുക്കുഴി ,കരിമല വഴി പമ്പയിൽ എത്തുന്ന പരമ്പരാഗത കാനനപാതയാണ് തീർത്ഥാടകർ ശബരിമലയിലേക്ക് എത്താൻ ഉപയോഗിക്കുന്നത്.

എരുമേലിയിൽ നിന്ന് കാനന പാതയിലേക്ക് പ്രവേശിക്കുന്ന വനം വകുപ്പിന്റെ ആദ്യ ചെക്ക് പോസ്റ്റ് ആയ കോയിക്ക കാവിൽ നിന്ന് നാലുമണി വരെയും അഴുതയിൽ നിന്ന് 12 മണി വരെയും മുക്കുഴിയിൽ നിന്നും രണ്ടു മണിവരെയും മാത്രമാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button