Latest NewsNewsLife Style

ക്യാൻസറിനെ നമുക്ക് പ്രതിരോധിക്കാം; ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാ​ഗമാക്കൂ

പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പദാർത്ഥങ്ങളാണ് ഫൈറ്റോ ന്യൂട്രിയന്റുകൾ. ഇത് ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയ്‌ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നു. ക്യാൻസറിനെ പോലും പ്രതിരോധിക്കാൻ ഇവയ്‌ക്ക് സാധിക്കും. ക്യാൻസറിനെ പൂർണ്ണമായും തടയാൻ ഒരു ഭക്ഷണത്തിനും സാധിക്കില്ല. എന്നാൽ അവ വരാതിരിക്കാൻ ചില ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും സഹായിക്കും. ക്യാൻസറിനെ ചെറുക്കാൻ നമ്മുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില പച്ചക്കറികളും പഴങ്ങളും ഏതൊക്കെ ആണെന്ന് നോക്കാം,

പ്രോസ്റ്റേറ്റ് ക്യാൻസറിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും തക്കാളി ഒരു പരിഹാരമാണ്. തക്കാളിയിൽ കൂടുതലായി കാണപ്പെടുന്ന ലൈക്കോപീൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റ് ഫൈറ്റോകെമിക്കൽ ആണ് അവയ്‌ക്ക് ചുവപ്പ് നിറം നൽകുന്നത്. നിരവധി പഠനങ്ങൾ അനുസരിച്ച്, ലൈക്കോപീൻ അടങ്ങിയ ഭക്ഷണം പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്‌ക്കുന്നു.

മഞ്ഞളിൽ കാണപ്പെടുന്ന കുർകുമിൻ എന്ന പദാർത്ഥത്തിന് സ്തനാർബുദം, ദഹനനാളം, ശ്വാസകോശം, ചർമ്മ അർബുദം എന്നിവയുൾപ്പെടെയുള്ള ക്യാൻസർ കോശങ്ങളെ അടിച്ചമർത്താനുള്ള കഴിവുണ്ട്. ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി സവിശേഷതകൾ ഉള്ളതുകൊണ്ട് സ്തനാർബുദത്തിന്റെ വളർച്ചയെ മഞ്ഞളിന് തടയാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബീൻസ് പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്‌ക്കും. ലബോറട്ടറി പരിശോധനകൾ അനുസരിച്ച്, ബീൻസിൽ ഫിനോളിക് ആസിഡുകളും ആന്തോസയാനിനുകളും പോലുള്ള ക്യാൻസർ തടയുന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ആന്തോസയാനിൻ എന്ന ഫ്ലേവനോയിഡാണ് ഇതിന്റെ നിറത്തിന് കാരണം. ബീൻസ് കഴിക്കുന്നതും ക്യാൻസറിനെ തടയും

എല്ലാ പരിപ്പുകളിലും വലിയ ​പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, അർബുദത്തെ ചെറുക്കാനുള്ള കഴിവ് വാൽനട്ടിന് ധാരാളമുണ്ട്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് പദാർത്ഥങ്ങളായ ഒമേഗ -3 ഫാറ്റി ആസിഡുകളും ടോക്കോഫെറോളും ട്യൂമറുകളുടെ വളർച്ചയെ തടയുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, കൊളസ്ട്രോൾ തന്മാത്രകളോട് സാമ്യമുള്ള ഫൈറ്റോസ്റ്റെറോളുകൾ അവയിൽ അടങ്ങിയിട്ടുണ്ട്. സ്തനാർബുദ കോശങ്ങളുടെ ഈസ്ട്രജൻ റിസപ്റ്ററുകളെ ഫൈറ്റോസ്റ്റെറോളുകൾ തടഞ്ഞേക്കാം.

പ്രോസ്‌റ്റേറ്റ്, വൻകുടൽ, മൂത്രാശയ അർബുദം എന്നിവയെ ചെറുക്കാനുള്ള ഏറ്റവും നല്ല ഭക്ഷണങ്ങളിലൊന്നാണ് ബ്രോക്കോളി. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഉയർത്തുകയും ക്യാൻസറിന് കാരണമാകുന്നവയെ ഇല്ലാതാക്കുകയും ചെയ്യുന്ന വളരെ ഫലപ്രദമായ ഒരു പദാർത്ഥമാണ് സൾഫോറാഫേനിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button