ThiruvananthapuramKeralaNattuvarthaLatest NewsNews

വ്യക്തി വൈരാഗ്യം : കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ

കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് വീട്ടിൽ രജീഷി(34) നെയാണ് പൊലീസ് പിടികൂടിയത്

കൊച്ചി: തിരുവൈരാണിക്കുളം ഭാഗത്ത് വച്ച് കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് വീട്ടിൽ രജീഷി(34) നെയാണ് പൊലീസ് പിടികൂടിയത്. പെരുമ്പാവൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം 29 ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. തിരുവൈരാണിക്കുളം ഭാഗത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തിൽ വന്ന് വട്ടം വച്ച് ബലമായി പിടിച്ചിറക്കി കാർ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

Read Also : വിദ്യയേയും മകളെയും ഏതുവിധത്തിലും ഒഴിവാക്കണമെന്നത് ഒന്നാം ഭാര്യ റുഖിയയുടെ തിട്ടൂരം: അരുംകൊലകളുടെ കാരണം പറഞ്ഞ് മാഹീൻകണ്ണ്

വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നി​ഗമനം. തട്ടിക്കൊണ്ട് പോയ സംഘത്തിലെ രണ്ട് പേരെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. വാഹനവും അന്ന് തന്നെ കണ്ടെടുത്തു. എന്നാല്‍, ഈ സമയം ഒളിവിൽ പോയ രജീഷിനെ കഴിഞ്ഞ രാത്രി ആലങ്ങാട് ഭാഗത്ത് വച്ചാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുളവൂർ വട്ടക്കട്ടുകുടി മൊയ്തീൻ ഷാ, ഏലൂക്കര കാട്ടിപ്പറമ്പ് വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എ എസ് പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ് ഐമാരായ റിൻസ് എം തോമസ്, ഗ്രീഷ്മ ചന്ദ്രൻ , പി എം ഷാജി, എ എസ് ഐ ഷിബു മാത്യു, സലിം, എസ് സി പി ഒ അബ്ദുൾ മനാഫ്, ടി എസ് അനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button