Latest NewsNewsIndia

മയക്കുമരുന്നും കഞ്ചാവും കടത്താന്‍ ആംബുലന്‍സ് : രണ്ട് പേര്‍ അറസ്റ്റില്‍

ആരും സംശയിക്കാതിരിക്കാന്‍ ആംബുലന്‍സ് വഴി കഞ്ചാവ് കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍

കൊല്‍ക്കത്ത: മയക്കുമരുന്നും കഞ്ചാവും കടത്തുന്നതിന് പുതിയ വഴികള്‍ തേടി ലഹരിക്കടത്ത് സംഘം. ആരും സംശയിക്കാതിരിക്കാന്‍ ആംബുലന്‍സ് വഴി കഞ്ചാവ് കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍. ഇവരുടെ പക്കല്‍ നിന്നും 53 കിലോ കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങളാണ് അറസ്റ്റിലായവര്‍. ഒഡീഷ സ്വദേശികളായ ഭോലാനാഥ് സിംഗ്, അലോക് ഷാ എന്നിവരാണ് അറസ്റ്റിലായത്.

Read Also: ‘വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കില്ല, പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല’

രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ആംബുലന്‍സിന്റെ പിന്‍ഭാഗത്ത് മൂന്ന് വലിയ നൈലോണ്‍ ഷോപ്പിംഗ് ബാഗുകളിലാണ് മയക്കുമരുന്ന് കടത്തിയത്. 53.735 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് ബാഗില്‍ നിന്നും കണ്ടെടുത്തത്.

ആംബുലന്‍സും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ലാല്‍ബസാറിലെ നാര്‍ക്കോട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button