Latest NewsKeralaNews

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പരിശോധനകൾ കർശനമാക്കി എക്സൈസ്; വാഹന പരിശോധനകളും ഊർജിതമാക്കും

തിരുവനന്തപുരം: ക്രിസ്മസ് ന്യൂയർ ആഘോഷ ദിവസങ്ങളില്‍ പരിശോധനകൾ കർശനമാക്കി എക്സൈസ്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ പരിശോധ ഉണ്ടാകും. ഇതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ വ്യക്തമാക്കി.

ആഘോഷങ്ങളെ മറയാക്കി ലഹരി ഉപയോഗം ഉണ്ടോ എന്നും പരിശോധിക്കുമെന്നും ആഘോഷവേള ലഹരി വിമുക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതിർത്തികളിലും വാഹന പരിശോധനകളും ഊർജിതമാക്കും. വലിയ ആഘോഷങ്ങൾ നടക്കുന്ന മട്ടാഞ്ചേരി ഫോർട്ട് കൊച്ചി ഭാഗങ്ങളിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button