News

വഞ്ചിയത്ത് 115 ലിറ്റര്‍ വാഷുമായി യുവാവ് അറസ്റ്റില്‍ : വാറ്റുകേന്ദ്രം തകര്‍ത്ത് എക്സൈസ് സംഘം

വഞ്ചിയത്തെ പണ്ണാവീട്ടില്‍ ബിനേഷിനെ (38) യാണ് അറസ്റ്റ് ചെയ്തത്

ശ്രീകണ്ഠപുരം: പയ്യാവൂർ വഞ്ചിയത്ത് വൻ വാറ്റുകേന്ദ്രം തകര്‍ത്ത് എക്സൈസ് സംഘം യുവാവിനെ പിടികൂടി. വഞ്ചിയത്തെ പണ്ണാവീട്ടില്‍ ബിനേഷിനെ (38) യാണ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠപുരം റേഞ്ച് എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ ടി.കെ. വിനോദന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് വഞ്ചിയം മാവുംചാല്‍, കക്കുംതടം പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. മാവുംചാല്‍- കക്കുംതടം റോഡരികിലെ മിച്ചഭൂമിയില്‍ ഉള്‍പ്രദേശത്തെ കാട്ടിലാണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്ന് 115 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

Read Also : ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് പുറത്തിറങ്ങും, കൂടുതൽ വിവരങ്ങൾ അറിയാം

പ്രിവന്റിവ് ഓഫീസര്‍ പി.ആര്‍. സജീവ്, പി.വി. പ്രകാശന്‍, എം. ഗോവിന്ദന്‍, പി. ഷിബു, കെ. റിംന, കെ.വി. പുരുഷോത്തമന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button