Latest NewsNewsIndiaBusiness

ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് പുറത്തിറങ്ങും, കൂടുതൽ വിവരങ്ങൾ അറിയാം

രണ്ടാം ഘട്ടത്തിൽ കൊച്ചി ഉൾപ്പെടെയുള്ള 9 നഗരങ്ങളിലാണ് ഇ- റുപ്പി അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്

രാജ്യത്തെ റീട്ടെയിൽ ഉപഭോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപയായ ‘ഇ- റുപ്പി’ ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കും. റിസർവ് ബാങ്കിന്റെ നേതൃത്വത്തിലാണ് ചില്ലറ ഇടപാടുകൾക്കായി ഇ- റുപ്പി പുറത്തിറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ 4 നഗരങ്ങളിലാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള സേവനങ്ങൾ ലഭ്യമാകുക. മുംബൈ, ദില്ലി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലാണ് ഇ- റുപ്പി പരീക്ഷിക്കുന്നത്. ഡിജിറ്റൽ രൂപയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ സുഗമമാക്കാൻ എസ്ബിഐ അടക്കമുള്ള നാല് ബാങ്കുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

രാജ്യത്ത് പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും അതേ മൂല്യമാണ് ഡിജിറ്റൽ രൂപയ്ക്കും ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഡിജിറ്റൽ വാലറ്റിൽ മൊബൈൽ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി പരീക്ഷിച്ചതിനുശേഷം മാത്രമേ, ഇ- റുപ്പിയുടെ സേവനങ്ങൾ പൂർണമായും ജനങ്ങളിലേക്ക് എത്തിക്കുകയുള്ളൂ എന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: എയ്ഡ്‌സ് രോഗബാധിതർക്ക് കരുതലും സംരക്ഷണവും നൽകേണ്ടത് ഉത്തരവാദിത്തം: മന്ത്രി ആന്റണി രാജു

രണ്ടാം ഘട്ടത്തിൽ കൊച്ചി ഉൾപ്പെടെയുള്ള 9 നഗരങ്ങളിലാണ് ഇ- റുപ്പി അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. കൂടാതെ, ഇടപാടുകൾ നടത്തുന്നതിനായി കൂടുതൽ ബാങ്കുകളുടെ സേവനവും പ്രയോജനപ്പെടുത്തുന്നതാണ്. ഒന്നാം ഘട്ടത്തിലെ പോരായ്മകൾ വിലയിരുത്തിയതിന് ശേഷമാണ് അടുത്ത ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. മറ്റ് കറൻസികളിൽ നിന്നും വ്യത്യസ്ഥമായി ഇ- റുപ്പിയുടെ ഉത്തരവാദിത്വം നേരിട്ട് റിസർവ് ബാങ്കിനാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button