MalappuramKeralaNattuvarthaLatest NewsNews

തേങ്ങയിടാൻ തെങ്ങിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം

മഞ്ചേരി പയ്യനാട് പിലാക്കൽ കുണ്ടൂളിൽ വീട്ടിൽ മൊയ്തീൻകുട്ടി കുരിക്കളുടെ മകൻ അബൂബക്കർ കുരിക്കളാണ് (52) മരിച്ചത്

മഞ്ചേരി: തെങ്ങിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. മഞ്ചേരി പയ്യനാട് പിലാക്കൽ കുണ്ടൂളിൽ വീട്ടിൽ മൊയ്തീൻകുട്ടി കുരിക്കളുടെ മകൻ അബൂബക്കർ കുരിക്കളാണ് (52) മരിച്ചത്.

Read Also : തെരുവു നായ്ക്കളുടെ ആക്രമണം : ​ഗർഭിണിയായ ആടിനെയടക്കം മൂന്ന് ആടുകളെ നായ്ക്കൾ കടിച്ചു കൊന്നു

ബുധനാഴ്ച രാവിലെ 7.30നാണ് അപകടം നടന്നത്. പിലാക്കലിൽ ഉമ്മയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയതായിരുന്നു. തേങ്ങയിടുന്നതിനിടെ പട്ട വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു. റോഡരികിലെ കോൺക്രീറ്റിലേക്കാണ് തെറിച്ചുവീണത്.

Read Also : സർക്കാരിന് തിരിച്ചടി: തുഷാര്‍ വെളളാപ്പളളിയുടെ അറസ്റ്റ് തടഞ്ഞ് തെലങ്കാന ഹൈക്കോടതി

ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കബറടക്കി. മാതാവ്: ഖദീജ. ഭാര്യ: ഹലീമ. മക്കൾ: ഫാരിസ്, ഫഹമിദ. മരുമക്കൾ: സൽമാൻ, സ്വഫ് വാന.

shortlink

Related Articles

Post Your Comments

Related Articles


Back to top button