Latest NewsNewsInternationalKuwaitGulf

വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ അക്കൗണ്ടുകളും സൃഷ്ടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ അക്കൗണ്ടുകളും സൃഷ്ടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പ് അഡ്മിൻമാരും സൈബർ ക്രൈം നിയമം അനുസരിച്ച് നടപടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

Read Also: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ  കഠിന തടവ് 

ഇത്തരം നടപടികൾ നിരീക്ഷിക്കുന്നതിനായി സൈബർ ക്രൈം ഡിപ്പാർട്‌മെന്റ്, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻസ് അതോറിറ്റി എന്നീ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചത്. ഭരണകൂടത്തിന്റെയും ജുഡിഷറിയുടെയും മുദ്രകൾ ദുരുപയോഗം ചെയ്യുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ വ്യക്തമാക്കി.

ജനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും കൊള്ളയിൽനിന്നും അപകീർത്തിയിൽനിന്നും അവരെ രക്ഷിക്കാനും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: തീരദേശ പരിപാലന നിയമ ലംഘനം: ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button